എന്റെ ഭാരതം/ഗ്രാമീണവികസനം Archives -

ഗ്രാമീണവികസനം

skill-india

ഡിജിറ്റൽ ഇന്ത്യ, മേക്ക് ഇൻ ഇന്ത്യ എന്നീ പദ്ധതികൾക്ക് ശേഷം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡി തുടങ്ങിവച്ച പദ്ധതിയാണ് സ്കിൽ ഇന്ത്യ പദ്ധതി. നൈപുണ്യ വികസന നയത്തിനുകീഴിൽ മുൻപ് നടത്തിവന്നിരുന്ന ഒരു പദ്ധതിയുടെ നവീകരിച്ച രൂപമാണ് സ്കിൽ ഇന്ത്യ. ഇത് ഒരു നൈപുണ്യ വൈവിധ്യ പരിശീലന മിഷൻ ആണ്.   സ്കിൽ ഇന്ത്യ പരിപാടിയുടെ ഉദ്ദേശങ്ങൾ ഇന്ത്യൻ യുവത്വത്തിന്റെ ക്രിയാത്മക ശക്തിയെ വ്യാവസായികമായി ഉപയോഗിച്ചാൽ ഇന്ത്യക്ക് ലോകത്ത് ഒന്നാംകിട ശക്തിയായി മാറാൻ കഴിയും. നമുക്ക് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും സാങ്കേതിക പരിശീലന സ്ഥാപനങ്ങളും ഉണ്ട്. എന്നാൽ ഇവിടങ്ങളിൽനിന്നും പഠനം പൂർത്തിയാക്കുന്ന ചെറുപ്പക്കാർക്ക് വ്യാവസായിക തൊഴിലുകളിൽ നേരിട്ട് പ്രവേശിക്കുന്നതിന് വേണ്ട വൈദഗ്ധ്യമില്ല എന്നതാണ് വ്യവസായങ്ങൾ നയിക്കുന്നവരുടെ പരാതി. [...]

ദീൻ ദയാൽ ഉപാധ്യായ ഗ്രാമ ജ്യോതി യോജന ഇന്ത്യൻ ഗ്രാമീണ ഭവനങ്ങളിൽ വൈദ്യതി എത്തിക്കുവാൻ ഉദ്ദേശിച്ച് 2014 നവംബർ 20 ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡി പ്രഖ്യാപിച്ച ഇന്ത്യ ഗവൺമെന്റ് പദ്ധതിയാണ്. ദീൻ ദയാൽ ഉപാധ്യായ ഗ്രാമ ജ്യോതി യോജന (DDUGJY ) 2015 ഏപ്രിൽ 4 ന് അന്നത്തെ പ്രധാനമന്ത്രി ശ്രീ മൻമോഹൻ സിംഗ് ഇന്ത്യൻ ഗ്രാമങ്ങളിൽ വൈദ്യുതി എത്തിക്കാൻ പ്രഖ്യാപിച്ച രാജീവ് ഗാന്ധി ഗ്രാമീൺ വൈദ്യുതീകരൻ യോജനയുടെ തുടർച്ചയും നവീകരിച്ച പതിപ്പുമാണ്. ദീൻ ദയാൽ ഉപാധ്യായ ഗ്രാമീണ ജ്യോതി പദ്ധതിക്ക് കീഴിൽ ഫലപ്രദമായ വിതരണത്തിന് കാർഷിക–കാർഷികേതര ഫീഡറുകൾ വേർതിരിച്ച്, വൈദ്യുതി ട്രാൻസ്മിഷന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തും. യോജനയുടെ ഗുണഭോക്താക്കൾക്കായി ഫീഡർ തലത്തിൽ [...]

പദ്ധതിയുടെ പേര് നിലവിൽ വന്ന വര്ഷം പദ്ധതി മേഖല നിർവചനം 1 പ്രധാന മന്ത്രി ഉജ്ജ്വല യോജന 2016 ഗ്യാസ് കണക്ഷൻ ദരിദ്രകുടുംബങ്ങളിലെ സ്ത്രീകൾക്ക് എൽ പി ജി കണക്ഷൻ നല്കാൻ ഉദ്ദേശിച്ചുള്ള പദ്ധതി. 1A പ്രധാൻ മന്ത്രി മുദ്ര യോജന 2016 ലഖു സംരംഭ വായ്‌പകൾ പ്രധാൻ മന്ത്രി മുദ്രാ ബാങ്ക് യോജന കോർപറേറ്റ് ഇതര സൂഷ്മ, ലഖു സംരംഭക യൂണിറ്റുകൾക്ക് ലളിതമായ വ്യവസ്ഥയിൽ വായ്‌പ ലഭ്യമാക്കാനുള്ള പദ്ധതിയാണ്. 2016 ൽ പ്രധാനമന്ത്രി പ്രഖ്യാപിച്ച ഈ പദ്ധതി യുവജങ്ങളെ തൊഴിലന്വേഷകർ എന്ന നിലയിൽനിന്ന് തൊഴിൽ നൽകുന്നവർ എന്ന നിലയിൽ വളർത്താൻ ഉദ്ദേശിച്ചുള്ളതാണ്.. 1B സ്കിൽ ഇന്ത്യ പ്രോഗ്രാം 2015 തൊഴിൽ നൈപുണ്യ പരിശീലനം 2020 [...]

th

സ്വാതന്ത്ര്യ പ്രാപ്തിക്കു ശേഷം എഴുപതു വർഷങ്ങൾക്കിപ്പുറം രാജ്യത്തിൻറെ നഗര-ഗ്രാമ അസമത്വം പതിന്മടങ്ങു് വർധിക്കുകയാണുണ്ടായത്. മാറിമാറി വരുന്ന സർക്കാരുകൾ ഈ അസമത്വം കുറച്ചുകൊണ്ടുവരുന്നതിനെപ്പറ്റി വളരെയധികം ചർച്ചചെയ്യുകയും നിരവധി പദ്ധതികൾ ഗ്രാമീണ ഉദ്ധാരണത്തിനായി കൊണ്ടുവരുകയും ചെയ്തിട്ടുണ്ട്. എന്നാൽ നഗരവാസികളുടെ ജീവിത നിലവാരത്തിൽ ശ്രദ്ധേയമായ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും ഗ്രാമീണരുടെ ജീവിതം ഇന്നും ക്ലേശകരമാണ്.   കേന്ദ്രമോ സംസ്ഥാനങ്ങളോ ഭരിച്ചിട്ടുള്ള ഏതു രാഷ്ട്രീയ പാർട്ടിയുടെയും നേതാക്കൾ തങ്ങളുടെ ഭരണകാലത്തെ ഗ്രാമീണ വികസനത്തെപ്പറ്റി ആത്മപ്രശംസ നടത്തുമെന്നതിൽ സംശയമില്ല. എന്നാൽ ഗ്രാമീണ ഇന്ത്യയുടെ അടിസ്ഥാന സൗകര്യങ്ങൾ ആധുനിക കാലത്തു പ്രതീക്ഷിക്കുന്നതിൽനിന്നും ബഹുദൂരം പിന്നിലാണ്. മിക്ക പ്രദേശങ്ങളിലും ബാഹികമായി ജീവിതം ഏതാനും ദശകങ്ങൾക്ക് മുന്പുണ്ടായിരുന്നതിനേക്കാൾ മാറിയിട്ടുണ്ടെന്നു കാണാവുന്നതാണ്. കൂടുതൽ ആളുകൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നു, മിക്ക [...]