എന്റെ ഭാരതം/ഇന്ത്യൻ സമൂഹം Archives -

ഇന്ത്യൻ സമൂഹം

national-flag-of-india

ഇന്ത്യയുടെ ദേശീയ പ്രതീകങ്ങൾ രാജ്യത്തിൻറെ പ്രതിച്ഛായയെ പ്രതിഫലിപ്പിക്കുന്ന ദേശീയ പ്രതീകങ്ങൾ തെരഞ്ഞെടുത്തിരിക്കുന്നത് അത്യന്തം ശ്രദ്ധയോടുകൂടിയാണ്. ഇന്ത്യയുടെ ദേശീയ ഗീതവും ദേശീയ പതാകയും സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിൽ ജനതയ്ക്ക് വലിയ പ്രചോദനമായിരുന്നു. ശക്തിയുടെ പ്രതീകമായ കടുവ ദേശീയ മൃഗവും, വിശുദ്ധിയുടെ പ്രതീകമായ താമര ദേശീയ പുഷ്പവും അനശ്വരതയുടെ പ്രതീകമായ വടവൃക്ഷം ദേശീയ വൃക്ഷവും ചാരുതയുടെ പ്രതീകമായ മയിൽ ദേശീയ പക്ഷിയും ട്രോപ്പിക്കൽ കാലാവസ്ഥയുടെ സൂചകമായ മാമ്പഴം ദേശീയ ഫലവും ഇന്ത്യയുടെ ദേശീയ പ്രതീകങ്ങളാണ്. ദേശീയ ചിഹ്നമായ അശോക സ്തൂപത്തിലെ നാല് വശത്തേക്കും ബഹിർമുഖമായി നിൽക്കുന്ന സിംഹങ്ങൾ ശക്തിയും ധീരതയും ദേശാഭിമാനവും ആത്മവിശ്വാസവും പ്രതിനിധീകരിക്കുന്നു. ഇന്ത്യൻ ഹോക്കി പ്രശസ്തിയുടെ കൊടുമുടിയിലെത്തിയിരുന്ന കാലത്താണ് അതിനെ ദേശീയ കായിക വിനോദമായി തെരഞ്ഞെടുത്തത്. ഇന്ത്യയുടെ [...]