എന്റെ ഭാരതം/ക്യാഷ്‌ലെസ് സമ്പദ്‌വ്യവസ്ഥ Archives -

ക്യാഷ്‌ലെസ് സമ്പദ്‌വ്യവസ്ഥ

demonetisation-woes-hit-tourism-season

ഡിമോണിറ്റൈസേഷൻ റൂറിസം മേഖലയെ എങ്ങനെ ബാധിച്ചു? 500, 1000 രൂപ നോട്ടുകൾ അസാധുവാക്കിക്കൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി നവംബർ 8 ന് നടത്തിയ പ്രഖ്യാപനം ശ്രവിച്ചതുമുതൽ രാജ്യത്തെ ജനങ്ങളുടെ ചലന ഗതി മറ്റൊരു ദിശയിലേക്ക് മാറുകയായിരുന്നു. അദ്ദേഹത്തിന്റെ പ്രഖ്യാപനത്തിൽ പറഞ്ഞതനുസരിച്ച് ഈ നടപടി കള്ളപ്പണം പുറത്ത് കൊണ്ടുവരുന്നതിനും മയക്കുമരുന്ന്, മനുഷ്യക്കടത്ത്, വ്യാജ കറൻസി, മാറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ തടയുന്നതിനുമുള്ള നടപടിയായാണ് വിഭാവനം ചെയ്തത്. പുതിയ 500, 2000 രൂപ നോട്ടുകൾ പുറത്തിറക്കിയെങ്കിലും ഈ നടപടി രാജ്യത്തെ സാധാരണ ജനങ്ങളുടെയും പാവപ്പെട്ടവരുടെയും ജീവിതത്തിൽ മുന്പൊരിക്കലുമുണ്ടായിട്ടില്ലാത്ത പ്രഹരമാണ് തത്കാലത്തേക്കെങ്കിലും ഏൽപ്പിച്ചത്. സാമ്പത്തിക വ്യവസ്ഥയുടെ നിരവധി മേഖലകളെ ഇത് പ്രതികൂലമായി ബാധിക്കുകയുണ്ടായി. പ്രധാനമായും റിയൽ എസ്റ്റേറ്റ്, കൺസ്യൂമർ ഉൽപ്പന്നങ്ങൾ, [...]

നിർത്തിയിട്ട ട്രക്കുകൾ; കൂലി കിട്ടാത്ത തൊഴിലാളികൾ: കറൻസി നിരോധനത്തിന്റെ വില എത്ര?. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നവംബർ 8 നടപടിയുടെ പ്രഖ്യാപിത ലക്‌ഷ്യം കള്ളപ്പണം തുടച്ചു നീക്കൽ ആയിരുന്നു. പക്ഷെ 80% മൂല്യം വഹിച്ചിരുന്ന 500, 1000 രൂപ നോട്ടുകളുടെ നിരോധനം മൂലം ഏഷ്യയിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായ ഇന്ത്യ പണ ദൗർലഭ്യത്തിൽ പെട്ട് നട്ടം തിരിയുകയാണ്. അഴിമതിയും കള്ളനോട്ടും മൂലം നട്ടം തിരിയുന്ന രാജ്യത്തെ ലക്ഷക്കണക്കിന് ജനങ്ങളെപ്പോലെ മുംബൈയിലെ വിമൽ സോമാനി എന്ന വ്യാപാരിയും നരേന്ദ്ര മോദിയുടെ നോട്ട് അസാധുവാക്കൾ നടപടിയെ അഭിനന്ദിച്ചിരുന്നു. രണ്ടാഴ്ച കഴിയുമ്പോൾ തന്റെ ബിസിനസിന് വന്ന ഭീമമായ നഷ്ടം അദ്ദേഹം ഞെട്ടലോടെ തിരിച്ചറിയുന്നു. സോമനിയുടെ റോക്ക്ഡൂഡ് ഇമ്പേക്സ്‌ എന്ന [...]

“സർവോപരി (രാജകുമാരൻ) മറ്റുള്ളവരുടെ ധനത്തിനുമേൽ കൈവയ് ക്കരുത് – കാരണം ആളുകൾ തങ്ങളുടെ പിതാവിന്റെ മരണദിനം മറന്നാലും പിതൃസ്വത്ത് മറക്കില്ല” – (നിക്കോളായ് മാക്കിയവല്ലി – ദ് പ്രിൻസ്) സ്വതന്ത്ര ഇന്ത്യയിലെ ഒരു നിർണായക ചരിത്ര ഘട്ടമായി ഇപ്പോഴത്തെ കറൻസിയുമായി ബന്ധപ്പെട്ട അവ്യവസ്ഥയെ ഭാവിയിൽ ചരിത്രകാരന്മാർ വിവരിച്ചേക്കാം. ഇപ്പോഴിറങ്ങുന്ന വാർത്താറിപ്പോർട്ടുകളും വിശകലനങ്ങളും ട്വീറ്റുകൾ, ഫേസ് ബുക് പോസ്റ്റുകൾ എന്നിവയും വീഡിയോ ക്ലിപ്പുകളും സൂക്ഷിച്ചു വയ്ക്കുന്നത് വർത്തമാന കാലത്തിന്റെ തീവ്ര പ്രതിസന്ധി ഭാവി തലമുറയ്ക്ക് മനസിലാക്കികൊടുക്കുവാനും ചരിത്ര പാഠങ്ങൾ രചിക്കുവാനും സഹായിക്കും. ലക്ഷക്കണക്കിന് ഇന്ത്യക്കാർ പ്രഭാതം മുതൽ പ്രദോഷം വരെ തങ്ങളുടെ കൈവശമുള്ള അസാധുവാക്കപ്പെട്ട 500, 1000 നോട്ടുകൾ മാറ്റി എടുക്കുവാൻ ബാങ്കുകളുടെ മുൻപിലെ വരികളിൽ ക്ഷമാപൂർവം [...]

Can India Go Cashless

കറൻസി നിരോധനത്തിന് ശേഷമുള്ള ചിത്രം അഞ്ഞൂറിന്റെയും ആയിരത്തിന്റെയും കറൻസിനോട്ടുകൾ പ്രധാനമന്ത്രി നരേന്ദ്രമോദി അസാധുവാക്കിയ എട്ടാം തീയതിക്കുശേഷം രാജ്യത്തെ ബാങ്കുകൾക്കും എടിഎംകൾക്കും വെളിയിൽ നിലക്കാത്ത ജനസഞ്ചയം കാത്തുനിൽക്കുകയാണ്. ജനങ്ങൾ തങ്ങളുടെ നിത്യച്ചെലവിനുള്ള പണം അസാധുവായിപ്പോയതിന്റെ അങ്കലാപ്പ് മാറുന്നതിനുമുന്പ് ക്യാഷിനായി നെട്ടോട്ടമോടുകയാണ്. രാജ്യത്തെ ഉല്പാദനക്ഷമമായി പണിസ്ഥലങ്ങളിൽ അദ്വാനിച്ചുകൊണ്ടിരുന്ന ഏതാണ്ട് നൂറു ശതമാനം ജനങ്ങളും ഒന്നിലധികം ദിവസം ബാങ്ക് പരിസരത്ത് ചെലവഴിച്ചിട്ടുണ്ട്. ഇതുമൂലം അഭൂതപൂർവമായ ഉല്പാദന നഷ്ടം രാജ്യത്തു സംഭവിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് പണം എന്ത്? ഈ അവസരത്തിൽ പ്ലാസ്റ്റിക് പണത്തെപ്പറ്റിയുള്ള ചർച്ച പ്രസക്തമാകുന്നത്. പ്ലാസ്റ്റിക് പണം എന്നാൽ വിവിധ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകൾ, ഡെബിറ്റ് കാർഡുകൾ, പേ–ടിഎം പേ–യൂ മണി, ഓക്സിജൻ വാലറ്റ് എന്നിങ്ങനെ നാനാതരം ഇ–വാലെറ്റുകൾ ലഭ്യമാണ്. എന്നാൽ [...]