എന്റെ ഭാരതം/ആർട്ടിഫിഷ്യൽ ഇന്റലിജൻസ് Archives -

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്

artificial-intelligence-in-india

ദൃശ്യ–സംസാര സംവേദനങ്ങൾ, തീരുമാനമെടുക്കാൻ വിവർത്തനം തുടങ്ങി മനുഷ്യ ബുദ്ധിയും പ്രതികരണവും ആവശ്യമുള്ള പ്രവർത്തികൾ കമ്പ്യൂട്ടർ സിസ്റ്റത്തെക്കൊണ്ട് ചെയ്യിപ്പിക്കാൻ വേണ്ട അപ്പ്ലിക്കേഷനുകൾ വികസിപ്പിക്കുന്ന വിദ്യയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്.   ദിവസം ചെല്ലുന്തോറും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പ്രയോഗം നിത്യജീവിതത്തിൽ കൂടിവരുകയാണ്. എന്നാൽ അത് മിക്കപ്പോഴും നമ്മൾ ശ്രദ്ധിക്കാത്ത കുറുക്കുവഴികളിലൂടെയാണ് നമ്മളിലേക്ക് കടന്നുവരുന്നത്. 2035-ഓടെ ‘കൃത്രിമ ബുദ്ധി‘ വഴി 40% വരെ ഉത്പാദനം സാധ്യമാകുമെന്ന് ഈയിടെ ഒരു സാമ്പത്തിക പഠന ഏജൻസി നടത്തിയ വിശകലനം കാണിക്കുന്നു. ഇതിന്റെ വ്യാവസായിക സാധ്യത പുതിയ തലമുറ തിരിച്ചറിഞ്ഞു പ്രവർത്തിച്ചാൽ അത് പുതിയ സാദ്ധ്യതകൾ നമുക്കുമുന്പിൽ തുറന്നിടും. ഇപ്പോൾത്തന്നെ ഗൂഗിൾ, ഐബിഎം, ആപ്പിൾ, ഫേസ് ബുക്, മൈക്രോസോഫ്ട് തുടങ്ങിയ ഭീമന്മാർ ഈ രംഗത്ത് വൻ [...]