എന്റെ ഭാരതം/ക്ഷേമപദ്ധതികൾ Archives -

ക്ഷേമപദ്ധതികൾ

pradhan-mantri-ujwala-yojna

2016 മെയ് ഒന്നാം തീയതി ഉത്തർ പ്രദേശിലെ ബല്ലിയ ജില്ലയിൽ പ്രസംഗിക്കവെ പ്രധാനമന്ത്രി പ്രഖ്യാപിച്ച പദ്ധതിയാണ് ‘പ്രധാന മന്ത്രി ഉജ്വല യോജന.   എന്താണ് പ്രധാനമന്ത്രി ഉജ്വല യോജന? 2019 ഓടെ ദാരിദ്ര്യ രേഖക്ക് താഴെയുള്ള അഞ്ചുകോടി കുടുംബങ്ങൾക്ക് സൗജന്യ എൽ പി ജി കണക്ഷൻ ;നൽകുവാൻ ഉദ്ദേശിച്ചു എൻഡി എ ഗവൺമെന്റ് തുടങ്ങിവച്ച പദ്ധതിയാണ് പ്രധാന മന്ത്രി ഉജ്ജ്വല യോജന. ഈ പദ്ധതിയുടെ പ്രഖ്യാപനത്തിന് ബല്ലിയ തെരഞ്ഞെടുത്തതിന്റെ കാരണമായി ശ്രീ നരേന്ദ്രമോദി പറഞ്ഞത് ഈ നഗരം ഏറ്റവും കുറവ് എൽ പി ജി കണക്ഷൻ ഉള്ള നഗരമാണെന്നതാണ്. പദ്ധതിപ്രകാരം എൽ പി ജി സബ്‌സിഡി കുടുംബത്തിലെ മുതിർന്ന സ്ത്രീ അംഗത്തിന്റെ ജൻ ധൻ അക്കൗണ്ടിൽ [...]

atal-pension-yojana-image

സ്വതന്ത്ര ഇന്ത്യയെ ഒരു ക്ഷേമ രാഷ്ട്രമായി കെട്ടിപ്പടുക്കാനാണ് രാഷ്ട്ര നിർമാതാക്കൾ ശ്രമിച്ചത്. ഭരണഘടനയുടെ മൗലിക അവകാശങ്ങൾ (Fundamental Rights), മാർഗ നിർദേശക തത്വങ്ങൾ (Directive Principles of State Policy) എന്നീ ക്ഷേമ രാഷ്ട്ര ആശയങ്ങൾ ഉൾക്കൊള്ളിച്ചാണ് ഭരണഘടന രൂപകൽപ്പന ചെയ്തത്. കാലാകാലങ്ങളിൽ ഗവൺമെന്റുകൾ നിരവധി ക്ഷേമ, സാമൂഹ്യ സുരക്ഷാ പദ്ധതികൾ പ്രഖ്യാപിച്ചു നടപ്പാക്കുകയുണ്ടായി. ദുർബല ജനവിഭാഗങ്ങളെ സാമ്പത്തികമായി ശാക്തീകരിക്കുക എന്നതാണ് ഈ പദ്ധതികളുടെ ലക്‌ഷ്യം. അടൽ പെൻഷൻ യോജന ദേശീയ ജനാധിപത്യ (എൻ ഡി എ) സഖ്യ നേതൃത്വത്തിലുള്ള നരേന്ദ്ര മോഡി ഗവൺമെന്റ് പ്രഖ്യാപിച്ച നിരവധി പദ്ധതികളിൽ ഒന്നാണ്. പ്രധാനമന്ത്രി ജൻ ധൻ യോജന പദ്ധതികളുടെ രണ്ടാം ഘട്ടമായി നടപ്പാക്കുന്ന പദ്ധതിയാണ്. അടൽ പെൻഷൻ [...]

പദ്ധതിയുടെ പേര് നിലവിൽ വന്ന വര്ഷം പദ്ധതി മേഖല നിർവചനം 1 പ്രധാന മന്ത്രി ഉജ്ജ്വല യോജന 2016 ഗ്യാസ് കണക്ഷൻ ദരിദ്രകുടുംബങ്ങളിലെ സ്ത്രീകൾക്ക് എൽ പി ജി കണക്ഷൻ നല്കാൻ ഉദ്ദേശിച്ചുള്ള പദ്ധതി. 1A പ്രധാൻ മന്ത്രി മുദ്ര യോജന 2016 ലഖു സംരംഭ വായ്‌പകൾ പ്രധാൻ മന്ത്രി മുദ്രാ ബാങ്ക് യോജന കോർപറേറ്റ് ഇതര സൂഷ്മ, ലഖു സംരംഭക യൂണിറ്റുകൾക്ക് ലളിതമായ വ്യവസ്ഥയിൽ വായ്‌പ ലഭ്യമാക്കാനുള്ള പദ്ധതിയാണ്. 2016 ൽ പ്രധാനമന്ത്രി പ്രഖ്യാപിച്ച ഈ പദ്ധതി യുവജങ്ങളെ തൊഴിലന്വേഷകർ എന്ന നിലയിൽനിന്ന് തൊഴിൽ നൽകുന്നവർ എന്ന നിലയിൽ വളർത്താൻ ഉദ്ദേശിച്ചുള്ളതാണ്.. 1B സ്കിൽ ഇന്ത്യ പ്രോഗ്രാം 2015 തൊഴിൽ നൈപുണ്യ പരിശീലനം 2020 [...]