എന്റെ ഭാരതം / 2017 ലെ സ്റ്റാഫ് സെലെക്ഷൻ കമ്മീഷൻ പരീക്ഷകൾ

2017 ലെ സ്റ്റാഫ് സെലെക്ഷൻ കമ്മീഷൻ പരീക്ഷകൾ

January 10, 2017

 

സ്റ്റാഫ് സെലക് ഷൻ കമ്മീഷൻ വിവിധ മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കും കീഴിലുള്ള ഗ്രൂപ്പ് ബി, സി വിഭാഗങ്ങളിലേക്ക് നിയമന റിക്രൂട്ട്മെന്റ് പരീക്ഷകൾ നടത്തുന്ന കേന്ദ്ര ഗവൺമെന്റ് സ്ഥാപനമാണ്. സ്റ്റാഫ് സെലെക്ഷൻ കമ്മീഷന്റെ (എസ് എസ് സി) അഖിലേന്ത്യ അടിസ്ഥാനത്തിൽ നടത്തുന്ന ഒരു പ്രധാന പരീക്ഷയാണ് കംബൈൻഡ് ഗ്രാഡുവേറ്റ് ലെവൽ പരീക്ഷ. ഇന്ത്യയിൽ എല്ലായിടത്തുനിന്നുമായി ലക്ഷക്കണക്കിന് ബിരുദധാരികൾ ഈ പരീക്ഷ എഴുതുന്നു. അതിൽ ഒരു ചെറിയ ശതമാനം മാത്രമാണ് അവസാന സെലക്‌ഷൻ ലിസ്റ്റിൽ എത്തിപ്പെടുന്നത്.

 

2017ലെ സ്റ്റാഫ് സെലെക്ഷൻ കമ്മീഷൻ കംബൈൻഡ് ഗ്രാഡുവേറ്റ് ലെവൽ (CGL) പരീക്ഷ നാലു ശ്രേണികളായി നടക്കും. ഒന്നാം ഘട്ടമായ കംപ്യൂട്ടറിലുള്ള പരീക്ഷ ജൂൺ 19 മുതൽ ജൂലൈ 2 വരെ രാജ്യത്തെ തെരഞ്ഞെടുത്ത പരീക്ഷാ കേന്ദ്രങ്ങളിൽ വച്ച് നടത്തും. ഈ പരീക്ഷയിൽ യോഗ്യത നേടുന്നവർക്ക് മാത്രമായി രണ്ടാം ശ്രേണി (TIER-2) പരീക്ഷ ഓൺലൈൻ മാധ്യമത്തിൽ സെപ്റ്റംബർ 5 മുതൽ 8 വരെ നടത്തും. മൂന്നാം ശ്രീനിയായ എഴുത്തുപരീക്ഷ 2017 നവംബർ 12 നും നാലാം ശ്രേണിയായ അപേക്ഷിക്കുന്ന ജോലിക്കുള്ള നൈപുണ്യം നിർണയിക്കുന്ന പരീക്ഷ ഡിസംബറിലും നടക്കും.

 

വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലും കണക്കാക്കുന്ന ഏകദേശം 4000 ഒഴിവുകളിലേക്കാണ് സ്റ്റാഫ് സെലെക്ഷൻ കമ്മീഷൻ സി ജി എൽ 2017 പരീക്ഷ നടത്തുന്നത്. സെൻട്രൽ വിജിലൻസ് കമ്മീഷൻ, ഇന്റലിജൻസ് ബ്യൂറോ, മിനിസ്ട്രി ഓഫ് റെയിൽവേ, വിദേശകാര്യ മന്ത്രാലയം, കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ട്, കേന്ദ്ര സെക്രട്ടറിയേറ്റ് സർവീസ് തുടങ്ങി വിവിധ വകുപ്പുകളിലേക്കാണ് ഒഴിവുകൾ. പരീക്ഷയുടെ ഓരോ ശ്രേണിയിലും നല്ല മാർക്കോടെ പാസാക്കുന്ന ഉദ്യോഗാർത്ഥികൾക്ക് അവസാന റാങ്ക് ലിസ്റ്റിൽ നല്ല റാങ്ക് ലഭിക്കും.

 

അവസാന റാങ്ക്‌ലിസ്റ് തയാറാക്കുന്നത് I, II, III ശ്രേണികളിലുള്ള മാർക്ക് ഒന്നിച്ചു കൂടിയായിരിക്കും.

 

യോഗ്യത

18 വയസ് പൂർത്തിയായ, ഏതെങ്കിലും വിഷയത്തിൽ അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് ഗ്രാഡുവേഷൻ പാസായിട്ടുള്ളതോ അവസാന വർഷ പരീക്ഷ എഴുതുന്നതു ആയ യുവാക്കൾക്ക് അപേക്ഷിക്കാം. SSC CGL അപേക്ഷകൾ ഓൺലൈൻ വഴിയാണ് അപ്‌ലോഡ് ചെയ്യേണ്ടത്. 2017 മാർച്ച് 11നും ഏപ്രിൽ 15നും ഇടക്ക് അപേക്ഷിക്കാം. അപേക്ഷകർ യോഗ്യത, വയസ് എന്നിവ സംബന്ധിക്കുന്ന വിവരങ്ങൾ വിശദമായി SSC പരസ്യത്തിൽ നിന്നും മനസ്സിലാക്കേണ്ടതാണ്.

 

എസ് എസ് സി കംബൈൻഡ് ഗ്രാഡുവേറ്റ് ലെവൽ എക്സാമിനേഷൻ 2017 സംബന്ധിച്ച പ്രധാന തീയതികൾ

 

വിഷയം തീയതി
ഓൺലൈൻ രജിസ്റ്റർ തുടങ്ങുന്ന ദിവസം 2017 മാർച്ച് 11
ഓൺലൈൻ റെജിസ്ട്രേഷൻ അവസാന ദിവസം 2017 ഏപ്രിൽ 15
ഓൺലൈൻ ഫീസ് അടക്കൽ മാർച്ച് 11 – ഏപ്രിൽ 15
TIER 1 പരീക്ഷക്ക് അഡ്മിറ്റ് കാർഡ് പ്രിന്റ് ഏപ്രിൽ – മെയ് 2017
SS CGL TIER 1 പരീക്ഷ തീയതി 2017 ജൂൺ 9 – ജൂലൈ 2
SS CGL TIER 1 റിസൽട് ജൂലൈ – ഓഗസ്റ്റ് 2017
SS CGL TIER II പരീക്ഷാ തീയതി 2017 സെപ്തംബർ 5-8
TIER II ഫലം പ്രസിദ്ധീകരിക്കുന്നത് സെപ്റ്റംബർ -ഒക്ടോബർ 2017
TIER III പരീക്ഷാ തീയതി 2017 നവംബർ 12
TIER IV പരീക്ഷാ തീയതി 2017 ഡിസംബർ

പരീക്ഷാ രീതികൾ
SSC CGL 2017 TIER I & II ഓൺലൈൻ, TIER III ഓഫ്‌ലൈൻ

SSC CGL 2017 TIER Iപരീക്ഷാ രീതി
വിഷയം ചോദ്യങ്ങൾ (ഓരോ ചോദ്യത്തിനും 2 മാർക്ക് ) ആകെ മാർക്ക് നെഗറ്റീവ് മാർക്ക്
ജനറൽ അവെൻസ് (പൊതുവിജ്ഞാനം) 25 50 ഓരോ തെറ്റായ ഉത്തരത്തിനും 0.50
ജനറൽ ഇന്റലിജൻസ് & റീസണിങ് 25 50
ഇംഗ്ലീഷ് കോംബ്രിഹെൻഷൻ 25 50
ക്വാണ്ടിറ്റേറ്റീവ് അപ്റ്റിട്യൂട് 25 50

SSC CGL TIER II പരീക്ഷാ മാതൃക

വിഷയം ചോദ്യങ്ങൾ ആകെ മാർക്ക് നെഗറ്റീവ് മാർക്ക്
പേപ്പർ I ഗണിത ശേഷി 100 (ഓരോ ചോദ്യത്തിനും 2 മാർക്ക്) 200 ഓരോ തെറ്റ് ഉത്തരത്തിനും 0.50 മാർക്ക്
പേപ്പർ II ലാംഗ്വേജ് കംബ്രിഹെൻഷൻ 200 (ഓരോ ചോദ്യത്തിനും 1 മാർക്ക്) 200
പേപ്പർ III സ്റ്റാറ്റിസ്റ്റിക്‌സ് (സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റിഗേറ്റർ ജോലിക്ക്) 100 (ഓരോ ചോദ്യത്തിനും 2 മാർക്ക്) 200
പേപ്പർ IV ഫൈനാൻസ് & അക്കൗണ്ട്സ്, എക്കണോമിക്സ് & ഗവര്ണൻസ് (അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസർ-കംപ്ട്രോളർ & ഓഡിറ്റർ ജനറൽ ഓഫീസ് ) 100 (ഓരോ ചോദ്യത്തിനും 2 മാർക്ക്) 200