എന്റെ ഭാരതം / സ്വതന്ത്ര ഇന്ത്യയിലെ പ്രസിഡന്റുമാർ

സ്വതന്ത്ര ഇന്ത്യയിലെ പ്രസിഡന്റുമാർ

December 7, 2016

ഇന്ത്യയുടെ ഭരണഘടനാ നിർമാണ അസംബ്‌ളി (കോൺസ്റ്റിറ്റുവെന്റ് അസംബ്‌ളി ) രൂപീകരിക്കുമ്പോൾ അതിന് ഒരു അധ്യക്ഷൻ ആവശ്യമായി വന്നു. ഭരണഘടനാ അസംബ്‌ളിയിലെ ഏറ്റവും മുതിർന്ന അംഗത്തെ അധ്യക്ഷനാക്കുന്ന കീഴ് വഴക്കം ആണ് സ്വീകരിച്ചത്. പിന്നീട് 1949 ൽ ഭരണഘടന അഡോപ്ട് ചെയ്യുമ്പോൾ ഡോ.രഹേന്ദ്ര പ്രസാദിനെ അധ്യക്ഷനാക്കുകയും രാഷ്‌ട്രപതി സ്ഥാനത്തേക്ക് അദ്ദേഹത്തെ ജവാഹർലാൽ നെഹ്‌റു നിർദേശിക്കുകയും ചെയ്തു. 1951ൽ ആദ്യത്തെ രാഷ്‌ട്രപതി തെരഞ്ഞെടുപ്പിലും ഡോ. പ്രസാദിനെ തന്നെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കി വിജയിപ്പിച്ചു. ലോക്സഭയിലെയും രാജ്യസഭയിലെയും സംസ്ഥാന നിയമസഭയിലെയും അംഗങ്ങൾ അടങ്ങിയ ഇലക്ടറൽ കോളേജ് ആണ് രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്. ഈ പ്രക്രിയയിൽ ഓരോ സംസ്ഥാനത്തെയും പാർലിമെന്റ് അംഗങ്ങൾ, നിയമസഭാ അംഗങ്ങൾ എന്നിവരുടെ വോട്ടിന് അവിടത്തെ ജനസംഖ്യയുമായി ബന്ധപ്പെടുത്തിയാണ് മൂല്യം നിർണയിക്കുന്നത്. സംസ്ഥാനത്തിന്റെ വോട്ടവകാശമുള്ള ജനസംഖ്യ/ (മൊത്തം നിയമസഭാ അംഗങ്ങളുടെ എണ്ണം * 1000) ചെയ്താൽ കിട്ടുന്ന മൂല്യമാണ് ഒരു നിയമസഭാ അംഗത്തിന്റെ വോട്ടിന്റെ വില. നിയമസഭാ അംഗങ്ങളുടെ മൊത്തം വോട്ട് മൂല്യത്തെ ലോക്സഭയിലെ മൊത്തം സീറ്റിന്റെ എണ്ണം കൊണ്ട് ഹരിച്ചുകിട്ടുന്ന സംഖ്യയാണ് ഓരോ പാർലമെന്റ് അംഗത്തിന്റെയും വോട്ടിന്റെ മൂല്യം.

രാഷ്‌ട്രപതി രാഷ്ട്ര തലവനാണ്. ലെജിസ്ലേറ്റീവ്, എക്സിക്യൂട്ടീവ്, ജുഡീഷ്യറി എന്നിവയുടെ തലവനും, കര നാവിക വ്യോമ സേനകളുടെ അധികാരിയുമാണ് രാഷ്‌ട്രപതി. കൂടാതെ അടിയന്തര സായ്‌ഹചര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള അധികാരവും രാഷ്ട്രപതിയിൽ നിക്ഷിപ്തമാണ്.

ഇന്ത്യൻ പ്രസിഡന്റുമാർ, അവരുടെ കാലാവധി എന്നിവ താഴെ പട്ടികയിൽനിന്ന് മനസിലാക്കാം.
 

Pranab Kumar Mukherjee

 
 

ഇന്ത്യൻ പ്രസിഡന്റുമാർ

 ജീവിതകാലം  പ്രസിഡൻഷ്യൽ കാലം  വരെ
ഡോ. പ്രസാദ് 1884-1963 26/01/50 13/05/62
ഡോ. സർവേപ്പള്ളി രാധാകൃഷ്ണൻ 1888-1975 13/05/62 13/05/67
ഡോ. സക്കീർ ഹുസൈൻ 1897-1969 13/05/67 03/05/69
വരാഹഗിരി വെങ്കട ഗിരി (വി വി ഗിരി) 1894-1980 03/05/69 20/07/69
എം ഹിദായത്തുള്ള 1905-1992 20/07/69 24/08/69
വരാഹഗിരി വെങ്കട ഗിരി (വി വി ഗിരി) 1894-1980 24/08/69 24/08/74
ഫഖ്‌റുദ്ദിൻ അലി അഹമ്മദ് 1905-1977 24/08/74 11/02/77
ബാസപ്പ ഡാണാപ്പ ജട്ടി 1912-2002 11/02/77 25/07/77
നീലം സഞ്ജീവ റെഡ്ഢി 1913-1996 25/07/77 25/07/82
ഗ്യാനി സെയിൽ സിംഗ് 1916-1994 25/07/82 25/07/87
ആർ വെങ്കട്ട രാമൻ 1910-2009 25/07/87 25/07/92
ശങ്കർ ദയാൽ ശർമ്മ 1918-1999 25/07/92 25/07/97
കൊച്ചേരിൽ രാമൻ നാരായണൻ 1920-2005 25/07/97 25/07/02
ഡോ. എ പി ജെ അബ്ദുൽ കലാം 1931-2015 25/07/02 25/07/07
ശ്രീമതി പ്രതിഭാ പാട്ടീൽ 1934 25/07/07 25/07/12
പ്രണാബ് മൂഖർജി 1935 25/07/12 Incumbent