എന്റെ ഭാരതം / പ്രധാനമന്ത്രി ഉജ്വല യോജന

പ്രധാനമന്ത്രി ഉജ്വല യോജന

January 10, 2017

pradhan-mantri-ujwala-yojna

2016 മെയ് ഒന്നാം തീയതി ഉത്തർ പ്രദേശിലെ ബല്ലിയ ജില്ലയിൽ പ്രസംഗിക്കവെ പ്രധാനമന്ത്രി പ്രഖ്യാപിച്ച പദ്ധതിയാണ് പ്രധാന മന്ത്രി ഉജ്വല യോജന.

 

എന്താണ് പ്രധാനമന്ത്രി ഉജ്വല യോജന?

2019 ഓടെ ദാരിദ്ര്യ രേഖക്ക് താഴെയുള്ള അഞ്ചുകോടി കുടുംബങ്ങൾക്ക് സൗജന്യ എൽ പി ജി കണക്ഷൻ ;നൽകുവാൻ ഉദ്ദേശിച്ചു എൻഡി എ ഗവൺമെന്റ് തുടങ്ങിവച്ച പദ്ധതിയാണ് പ്രധാന മന്ത്രി ഉജ്ജ്വല യോജന. ഈ പദ്ധതിയുടെ പ്രഖ്യാപനത്തിന് ബല്ലിയ തെരഞ്ഞെടുത്തതിന്റെ കാരണമായി ശ്രീ നരേന്ദ്രമോദി പറഞ്ഞത് ഈ നഗരം ഏറ്റവും കുറവ് എൽ പി ജി കണക്ഷൻ ഉള്ള നഗരമാണെന്നതാണ്. പദ്ധതിപ്രകാരം എൽ പി ജി സബ്‌സിഡി കുടുംബത്തിലെ മുതിർന്ന സ്ത്രീ അംഗത്തിന്റെ ജൻ ധൻ അക്കൗണ്ടിൽ നിക്ഷേപിക്കും.

 

പ്രധാനമന്ത്രി ഉജ്ജ്വല യോജന എങ്ങനെ പ്രവർത്തിക്കുന്നു?

2011 ലെ സാമൂഹ്യസാമ്പത്തിക ഉപജാതി സർവ്വേ അനുസരിച്ചുള്ള സ്ഥിതിവിവരക്കണക്കിൽ നിന്ന് തെരഞ്ഞെടുക്കുന്ന ദരിദ്രരിൽ നിന്ന് സംസ്ഥാന ഗവൺമെന്റിന്റെ ശുപാർശ അനുസരിച്ചുള്ള ലിസ്റ്റിൽനിന്ന് റിവേഴ്‌സ് വെരിഫിക്കേഷൻ നടത്തി ഈ പദ്ധതിയുടെ ഗുണഭോക്താക്കളെ നിർണയിക്കും. ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിവർഷം 1600 രൂപയുടെ സാമ്പത്തിക സഹായം നൽകും.

 

സബ്‌സിഡി സ്വമേധയാ ഉപേക്ഷിക്കൽ പദ്ധതി

സാമ്പത്തിക ശേഷിയുള്ള ആളുകൾ എൽ പി ജി സബ്‌സിഡി സ്വമേധയാ ഉപേക്ഷിക്കാൻ പ്രധാനമന്ത്രി അഭ്യർത്ഥിച്ചിരുന്നു. ഇതനുസരിച്ചു നിരവധി പേർ സബ്‌സിഡി ഉപേക്ഷിക്കുകയുണ്ടായി. കൂടാതെ 10 ലക്ഷത്തിലധികം രൂപ വാർഷികവരുമാനം ഉള്ളവരുടെ സബ്‌സിഡി ഗവൺമെന്റ് അവസാനിപ്പിക്കുകയുണ്ടായി. പ്രധാന മന്ത്രി ഉജ്ജ്വല യോജന പദ്ധതിക്കു മൊത്തം 8000 കോടി രൂപയാണ് അടങ്കൽ ചെലവ് കണക്കാക്കുന്നത്. ഈ തുക ഭാഗികമായി സബ്‌സിഡി സ്വമേധയാ ഉപേക്ഷിക്കുന്ന പദ്ധതി വഴി കൈവരുന്ന ലാഭത്തിൽനിന്നു വകയിരുത്തും.

 

പ്രധാനമന്ത്രി ഉജ്ജ്വല യോജനയുടെ ഗുണങ്ങൾ

നിലവിൽ എൽ പി ജി ആനുകൂല്യം ഇല്ലാത്ത ആളുകൾക്ക് വ്യാപകമായി ഇതിന്റെ ഗുണം എത്തിച്ചു കൊടുക്കാൻ കഴിയുമെന്നാണ് കേന്ദ്ര ഗവൺമെന്റ് അവകാശപ്പെടുന്നത്. കൂടാതെ ദരിദ്ര കുടുംബങ്ങളിലെ സ്ത്രീകളെ വിറകു ശേഖരിക്കുന്നതിൽനിന്നും, കരിയിൽനിന്നും പുകയിൽനിന്നും രക്ഷിക്കും. ഇത് അവരുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. ഈ പദ്ധതി പ്രകാരം ദാരിദ്ര്യ രേഖക്ക് താഴെ കഴിയുന്ന ഒന്നര കോടി ജനങ്ങൾക്ക് പ്രയോജനം ലഭിക്കും. കൂടാതെ ഇതുമൂലം വന നശീകരണം ഒരു പരിധി വരെ തടയാനും കഴിയും