എന്റെ ഭാരതം / രാഷ്ട്രീയവും ഗവണ്മെന്റും

രാഷ്ട്രീയവും ഗവണ്മെന്റും

എല്ലാവരും കാത്തിരുന്ന ഇന്ത്യൻ രാഷ്ട്രീയത്തിൽ ഗതി നിർണായകമായ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു ഫലങ്ങൾ പുറത്തുവന്നു. യു.പി യിലും ഉത്തരാഖണ്ഡിലും ബിജെപി ചരിത്ര വിജയം നേടുകയുണ്ടായി. എൻ ഡി എ സഖ്യം ഭരിച്ചുകൊണ്ടിരുന്ന പഞ്ചാബിലും ഗോവയിലും അവർ പരാജയപ്പെട്ടു. മണിപ്പൂരിലും ഗോവയിലും തൂക്കു നിയമസഭയുണ്ടായി കുതിരക്കച്ചവടങ്ങൾക്ക് കളമൊരുങ്ങി…   തെരഞ്ഞെടുപ്പ് ഫലങ്ങൾ ഒറ്റ നോട്ടത്തിൽ :   ഉത്തർപ്രദേശ്: 403 സീറ്റുകൾ ബിജെപി: 312 എസ്പി-കോൺഗ്രസ് സഖ്യം : 54; എസ് പി: 47; കോൺഗ്രസ് : 7 ബിഎസ്പി: 19 ആർഎൽഡി: 0 അപ്നാ ദൾ (സോനെലാൽ ): 9 സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടി: 4 നിർബൽ ഇന്ത്യൻ ശോഷിത് ഹമാരാ ആം ദൾ: [...]

pradhan-mantri-ujwala-yojna

2016 മെയ് ഒന്നാം തീയതി ഉത്തർ പ്രദേശിലെ ബല്ലിയ ജില്ലയിൽ പ്രസംഗിക്കവെ പ്രധാനമന്ത്രി പ്രഖ്യാപിച്ച പദ്ധതിയാണ് ‘പ്രധാന മന്ത്രി ഉജ്വല യോജന.   എന്താണ് പ്രധാനമന്ത്രി ഉജ്വല യോജന? 2019 ഓടെ ദാരിദ്ര്യ രേഖക്ക് താഴെയുള്ള അഞ്ചുകോടി കുടുംബങ്ങൾക്ക് സൗജന്യ എൽ പി ജി കണക്ഷൻ ;നൽകുവാൻ ഉദ്ദേശിച്ചു എൻഡി എ ഗവൺമെന്റ് തുടങ്ങിവച്ച പദ്ധതിയാണ് പ്രധാന മന്ത്രി ഉജ്ജ്വല യോജന. ഈ പദ്ധതിയുടെ പ്രഖ്യാപനത്തിന് ബല്ലിയ തെരഞ്ഞെടുത്തതിന്റെ കാരണമായി ശ്രീ നരേന്ദ്രമോദി പറഞ്ഞത് ഈ നഗരം ഏറ്റവും കുറവ് എൽ പി ജി കണക്ഷൻ ഉള്ള നഗരമാണെന്നതാണ്. പദ്ധതിപ്രകാരം എൽ പി ജി സബ്‌സിഡി കുടുംബത്തിലെ മുതിർന്ന സ്ത്രീ അംഗത്തിന്റെ ജൻ ധൻ അക്കൗണ്ടിൽ [...]

പദ്ധതിയുടെ പേര് നിലവിൽ വന്ന വര്ഷം പദ്ധതി മേഖല നിർവചനം 1 പ്രധാന മന്ത്രി ഉജ്ജ്വല യോജന 2016 ഗ്യാസ് കണക്ഷൻ ദരിദ്രകുടുംബങ്ങളിലെ സ്ത്രീകൾക്ക് എൽ പി ജി കണക്ഷൻ നല്കാൻ ഉദ്ദേശിച്ചുള്ള പദ്ധതി. 1A പ്രധാൻ മന്ത്രി മുദ്ര യോജന 2016 ലഖു സംരംഭ വായ്‌പകൾ പ്രധാൻ മന്ത്രി മുദ്രാ ബാങ്ക് യോജന കോർപറേറ്റ് ഇതര സൂഷ്മ, ലഖു സംരംഭക യൂണിറ്റുകൾക്ക് ലളിതമായ വ്യവസ്ഥയിൽ വായ്‌പ ലഭ്യമാക്കാനുള്ള പദ്ധതിയാണ്. 2016 ൽ പ്രധാനമന്ത്രി പ്രഖ്യാപിച്ച ഈ പദ്ധതി യുവജങ്ങളെ തൊഴിലന്വേഷകർ എന്ന നിലയിൽനിന്ന് തൊഴിൽ നൽകുന്നവർ എന്ന നിലയിൽ വളർത്താൻ ഉദ്ദേശിച്ചുള്ളതാണ്.. 1B സ്കിൽ ഇന്ത്യ പ്രോഗ്രാം 2015 തൊഴിൽ നൈപുണ്യ പരിശീലനം 2020 [...]

സംസ്ഥാന ഗവർണർ ഒരു ഭരണഘടനാ സ്ഥാപനമാണ്. കേന്ദ്രത്തിൽ രാഷ്‌ട്രപതി ഗവൺമെന്റിന്റെ തലവൻ ആയിരിക്കുന്നതുപോലെ സംസ്ഥാനങ്ങളിൽ ഗവർണർ ഗവൺമെന്റിന്റെ തലവനാണ്. ഭരണഘടനയുടെ 155, 156 വകുപ്പുകൾ പ്രകാരം ഗവർണർമാരെ നിയമിക്കാനുള്ള അധികാരം രാഷ്ട്രപതിയിൽ നിഷിപ്തമായിരിക്കുന്നു. അപ്രകാരം നിയമിക്കുന്ന ഗവർണർമാരുടെ കാലാവധി അഞ്ചു വർഷമാണ്. എന്നാൽ രാഷ്ട്രപതിക്ക് വിശ്വാസം ഉള്ളിടത്തോളം കാലം മാത്രമേ ഒരാൾക്ക് ഗവർണറായി തുടരാൻ സാധിക്കൂ. 74ആം അനുച്ഛേദ പ്രകാരം കേന്ദ്ര മന്ത്രിസഭയുടെ ഉപദേശമനുസരിച്ചാണ് രാഷ്‌ട്രപതി പ്രവർത്തിക്കുന്നത്. അതിനാൽ ഗവർണറെ നിയമിക്കുക, ഡിസ്മിസ് ചെയ്യുക എന്നീ കാര്യങ്ങൾ ഫലത്തിൽ കേന്ദ്രഗവൺമെന്റിന്റെ താത്പര്യപ്രകാരമാണ്.   ഗവര്ണറാകാനുള്ള യോഗ്യതകൾ ഗവര്ണറാകുന്ന ആൾ ഒരു ഇന്ത്യൻ പൗരൻ ആയിരിക്കണം. അദ്ദേഹം കുറഞ്ഞത് 35 വയസ് പൂർത്തിയാക്കിയിരിക്കണം. പാർലമെന്റിലോ സംസ്ഥാന നിയമസഭകളിലോ [...]

sukanya-samridhi-yojana

മകൾക്കുവേണ്ടി സമ്പാദിക്കുക – “ബേട്ടി ബചാവോ, ബേട്ടി പടാവൊ” യുടെ തുടർച്ചയായി പ്രധാനമന്ത്രി നരേന്ദ്ര മോഡി സുകന്യ സമൃദ്ധി അക്കൗണ്ട് സ്കീം എന്നപേരിൽ ഒരു ചെറുകിട സമ്പാദ്യ പദ്ധതി ആവിഷ്കരിക്കുകയുണ്ടായി. 2008 നും 2013 നും ഇടക്ക് കുടുംബ സമ്പാദ്യം 38%ൽ നിന്ന് 30% ആയി കുറഞ്ഞ സാഹചര്യം കൂടി പരിഹരിക്കുന്നതിനുള്ള ഉദ്ദേശത്തോടുകൂടിയാണ് നടപ്പാക്കിയത് ഈ പദ്ധതി. പെൺകുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം എന്നിങ്ങനെയുള്ള ഭാവി ആവശ്യങ്ങൾക്ക് മാതാപിതാക്കളെ സജ്ജമാക്കാൻ ഉദ്ദേശിച്ചുള്ളതാണ് ഈ പദ്ധതി.   സുകന്യാ സമൃദ്ധി അക്കൗണ്ട് എങ്ങനെ തുറക്കാം? പെൺകുട്ടിയുടെ മാതാവിനോ പിതാവിനോ മറ്റു രക്ഷകര്താവിനോ ഈ അക്കൗണ്ട് കുട്ടിയുടെ പേരിൽ തുറക്കാവുന്നതാണ്. രണ്ടു പെൺകുട്ടികൾ വരെ ഉള്ളവർക്കാണ് ഇത് തുറക്കാവുന്നതെങ്കിലും രണ്ടാമത്തെ [...]

ഇന്ത്യയിലെ മുഖ്യമന്ത്രിമാരെ അറിയില്ലേ? ഇതാ ഏറ്റവും  പുതിയ ലിസ്റ്റ്. മുഖ്യമന്ത്രിമാരുടെ പട്ടികയിൽ എല്ലാ മാറ്റങ്ങളും ആനുകാലികമായി ഉൾക്കൊള്ളിക്കുന്നു. ഇന്ത്യൻ സംസ്ഥാനങ്ങൾ, മുഖ്യമന്ത്രിമാർ, ഏതു പാര്ടിയില്നിന്നാണെന്ന്, മുന്നണി, നിലവിലെ ഭരണം തുടങ്ങിയ ദിവസം എന്നിങ്ങനെ മുഖ്യമന്ത്രിമാരെ സംബന്ധിക്കുന്ന വിവരങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു. സംഖ്യ സംസ്ഥാനം മുഖ്യമന്ത്രി പാർടി നിലവിലെ ടേമ് തുടങ്ങിയ തിയതി 1 ആന്ധ്രപ്രദേശ് എൻ ചന്ദ്രബാബു നായിഡു തെലുഗു ദേശം പാർട്ടി 2014 ജൂൺ 8 2 അരുണാചൽ പ്രദേശ് പേമാ ഖണ്ടു പീപ്പിൾ പാർട്ടി ഓഫ് അരുണാചൽ 2016 ജൂലൈ 7 3 ആസ്സാം സർബാനന്ദ സോനോവാൾ ബി ജെ പി 2016 മെയ് 24 4 ബിഹാർ നിതീഷ് കുമാർ ജനതാദൾ യുണൈറ്റഡ് [...]

ദേശിയ ജനാധിപത്യ സഖ്യം (NDA) മുന്നണി ഗവർമെന്റാണ് ഇന്ത്യ ഭരിക്കുന്നത്. ബിജെപി ആണ് മുന്നണിയിലെ ഏറ്റവും വലിയ കക്ഷി. പ്രധാന മന്ത്രി നരേന്ദ്ര മോദിയാണ് മന്ത്രിസഭയെ നയിക്കുന്നത്. മന്ത്രി സഭാ യോഗങ്ങൾ കൂടുന്നത് പ്രധാനമന്ത്രിയുടെ അദ്യക്ഷതയിലാണ്. അദ്ധേഹത്തിന്റെ അഭാവത്തിൽ അദ്ദേഹം ചുമതലപ്പെടുത്തുന്ന മറ്റൊരു മന്ത്രിയുടെ അധ്യക്ഷതയിലും കൂടും. ക്യാബിനറ്റ് സെക്രട്ടറി എന്ന ഏറ്റവും ഉയർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥനാണ് മന്ത്രിസഭാ യോഗങ്ങളുടെ മിനുട്ട് രേഖപ്പെടുത്തുന്നത്. നരേന്ദ്ര മോഡി മന്ത്രിസഭയിലെ മന്ത്രിമാരും അവരുടെ വകുപ്പുകളും അടങ്ങുന്ന പട്ടിക ചുവടെ കൊടുക്കുന്നു. നം. മന്ത്രി വകുപ്പുകൾ പാർട്ടി മണ്ഡലം ( സംസ്ഥാനം) 1 നരേന്ദ്ര മോഡി ഇന്ത്യൻ പ്രധാനമന്ത്രി, പഴ്സനേൽ, പബ്ലിക് ഗ്രിവന്സസ്, പെൻഷൻ, അണുശക്തി, ബഹിരാകാശം ബിജെപി [...]

national-flag-of-india

ഇന്ത്യയുടെ ദേശീയ പ്രതീകങ്ങൾ രാജ്യത്തിൻറെ പ്രതിച്ഛായയെ പ്രതിഫലിപ്പിക്കുന്ന ദേശീയ പ്രതീകങ്ങൾ തെരഞ്ഞെടുത്തിരിക്കുന്നത് അത്യന്തം ശ്രദ്ധയോടുകൂടിയാണ്. ഇന്ത്യയുടെ ദേശീയ ഗീതവും ദേശീയ പതാകയും സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിൽ ജനതയ്ക്ക് വലിയ പ്രചോദനമായിരുന്നു. ശക്തിയുടെ പ്രതീകമായ കടുവ ദേശീയ മൃഗവും, വിശുദ്ധിയുടെ പ്രതീകമായ താമര ദേശീയ പുഷ്പവും അനശ്വരതയുടെ പ്രതീകമായ വടവൃക്ഷം ദേശീയ വൃക്ഷവും ചാരുതയുടെ പ്രതീകമായ മയിൽ ദേശീയ പക്ഷിയും ട്രോപ്പിക്കൽ കാലാവസ്ഥയുടെ സൂചകമായ മാമ്പഴം ദേശീയ ഫലവും ഇന്ത്യയുടെ ദേശീയ പ്രതീകങ്ങളാണ്. ദേശീയ ചിഹ്നമായ അശോക സ്തൂപത്തിലെ നാല് വശത്തേക്കും ബഹിർമുഖമായി നിൽക്കുന്ന സിംഹങ്ങൾ ശക്തിയും ധീരതയും ദേശാഭിമാനവും ആത്മവിശ്വാസവും പ്രതിനിധീകരിക്കുന്നു. ഇന്ത്യൻ ഹോക്കി പ്രശസ്തിയുടെ കൊടുമുടിയിലെത്തിയിരുന്ന കാലത്താണ് അതിനെ ദേശീയ കായിക വിനോദമായി തെരഞ്ഞെടുത്തത്. ഇന്ത്യയുടെ [...]

നിർത്തിയിട്ട ട്രക്കുകൾ; കൂലി കിട്ടാത്ത തൊഴിലാളികൾ: കറൻസി നിരോധനത്തിന്റെ വില എത്ര?. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നവംബർ 8 നടപടിയുടെ പ്രഖ്യാപിത ലക്‌ഷ്യം കള്ളപ്പണം തുടച്ചു നീക്കൽ ആയിരുന്നു. പക്ഷെ 80% മൂല്യം വഹിച്ചിരുന്ന 500, 1000 രൂപ നോട്ടുകളുടെ നിരോധനം മൂലം ഏഷ്യയിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായ ഇന്ത്യ പണ ദൗർലഭ്യത്തിൽ പെട്ട് നട്ടം തിരിയുകയാണ്. അഴിമതിയും കള്ളനോട്ടും മൂലം നട്ടം തിരിയുന്ന രാജ്യത്തെ ലക്ഷക്കണക്കിന് ജനങ്ങളെപ്പോലെ മുംബൈയിലെ വിമൽ സോമാനി എന്ന വ്യാപാരിയും നരേന്ദ്ര മോദിയുടെ നോട്ട് അസാധുവാക്കൾ നടപടിയെ അഭിനന്ദിച്ചിരുന്നു. രണ്ടാഴ്ച കഴിയുമ്പോൾ തന്റെ ബിസിനസിന് വന്ന ഭീമമായ നഷ്ടം അദ്ദേഹം ഞെട്ടലോടെ തിരിച്ചറിയുന്നു. സോമനിയുടെ റോക്ക്ഡൂഡ് ഇമ്പേക്സ്‌ എന്ന [...]