എന്റെ ഭാരതം / ഇന്ത്യൻ സംസ്ഥാനങ്ങളിലെ ഗവർണർമാർ

ഇന്ത്യൻ സംസ്ഥാനങ്ങളിലെ ഗവർണർമാർ

January 4, 2017

സംസ്ഥാന ഗവർണർ ഒരു ഭരണഘടനാ സ്ഥാപനമാണ്. കേന്ദ്രത്തിൽ രാഷ്‌ട്രപതി ഗവൺമെന്റിന്റെ തലവൻ ആയിരിക്കുന്നതുപോലെ സംസ്ഥാനങ്ങളിൽ ഗവർണർ ഗവൺമെന്റിന്റെ തലവനാണ്. ഭരണഘടനയുടെ 155, 156 വകുപ്പുകൾ പ്രകാരം ഗവർണർമാരെ നിയമിക്കാനുള്ള അധികാരം രാഷ്ട്രപതിയിൽ നിഷിപ്തമായിരിക്കുന്നു. അപ്രകാരം നിയമിക്കുന്ന ഗവർണർമാരുടെ കാലാവധി അഞ്ചു വർഷമാണ്. എന്നാൽ രാഷ്ട്രപതിക്ക് വിശ്വാസം ഉള്ളിടത്തോളം കാലം മാത്രമേ ഒരാൾക്ക് ഗവർണറായി തുടരാൻ സാധിക്കൂ. 74ആം അനുച്ഛേദ പ്രകാരം കേന്ദ്ര മന്ത്രിസഭയുടെ ഉപദേശമനുസരിച്ചാണ് രാഷ്‌ട്രപതി പ്രവർത്തിക്കുന്നത്. അതിനാൽ ഗവർണറെ നിയമിക്കുക, ഡിസ്മിസ് ചെയ്യുക എന്നീ കാര്യങ്ങൾ ഫലത്തിൽ കേന്ദ്രഗവൺമെന്റിന്റെ താത്പര്യപ്രകാരമാണ്.

 

ഗവര്ണറാകാനുള്ള യോഗ്യതകൾ

ഗവര്ണറാകുന്ന ആൾ ഒരു ഇന്ത്യൻ പൗരൻ ആയിരിക്കണം. അദ്ദേഹം കുറഞ്ഞത് 35 വയസ് പൂർത്തിയാക്കിയിരിക്കണം. പാർലമെന്റിലോ സംസ്ഥാന നിയമസഭകളിലോ നിലവിൽ അംഗമായിരിക്കരുത്. മറ്റു സാമ്പത്തിക ലാഭമുള്ള സ്ഥാനങ്ങൾ വഹിക്കുന്ന ആളായിരിക്കരുത്.

ഗവർണറുടെ അധികാരങ്ങളും ചുമതലകളും

ഗവർണർക്ക് എക്സിക്യൂട്ടീവ്, ലെജിസ്ലേറ്റീവ്, ജുഡീഷ്യൽ അധികാരങ്ങൾ ഭരണഘടന നിർചിച്ചിരിക്കുന്നു. ഭൂരിപക്ഷം കിട്ടുന്ന കക്ഷിയുടെ നേതാവിനെ മുഖ്യമന്ത്രിയായി നിയമിക്കാനുള്ള അധികാരം, മുഖ്യമന്ത്രി ആവശ്യപ്പെടുന്ന പക്ഷം ഒരു മന്ത്രിയെ നീക്കം ചെയ്യാനുള്ള അധികാരം എന്നിവ ഗെരാർണർക്കുണ്ട്. നിയമസഭ വിളിച്ചുകൂട്ടാൻ, നിർത്തിവയ്ക്കാൻ, പിരിച്ചുവിടാൻ എന്നിങ്ങനെ ലെജിസ്ലേറ്റീവ് അധികാരങ്ങൾ ഗവര്ണര്ക്കുണ്ട്. വർഷാദ്യ നിയമസഭാ സമ്മേളനം ഗവർണർ അഭിസംബോധന ചെയ്യുകയും ഒരു വർഷത്തെ ഗവൺമെന്റിന്റെ നയപ്രഖ്യാപനം നടത്തുകയും ചെയ്യുന്നു. ഹൈക്കോടതി ചീഫ് ജസ്റ്റിസും ജഡ്ജിമാരും ഗവർണർക്കു മുൻപിൽ സത്യപ്രതിജ്ഞ ചെയ്യുന്നു. ഇവ കൂടാതെ ഗവർണർക്ക് ചില വിവേചന അധികാരങ്ങളുമുണ്ട്.

 

സംസ്ഥാനം/ കേന്ദ്രഭരണ പ്രദേശം ഗവർണർ
1 ആന്ധ്രാപ്രദേശ് ശ്രീ ഇ എസ് ലക്ഷ്മി നരസിംഹൻ
2 ആൻഡമാൻ & നിക്കോബാർ (യു.ടി.) പ്രൊഫ.ജഗദിഷ് മുഖി
3 അരുണാചൽ പ്രദേശ് ശ്രീ വി.ഷണ്മുഖനാഥൻ
4 ആസ്സാം ശ്രീ ബൻവാരിലാൽ പുരോഹിത്
5 ബീഹാർ ശ്രീ റാം നാഥ് കോവിന്ദ്
6 ചണ്ഡീഗഡ് പ്രൊഫ.കപ്താൻ സിംഗ് സോളങ്കി
7 ഛത്തീസ്ഗഢ് ശ്രീ ബാൽറാംജി തണ്ടൻ
8 ദാദ്ര & നഗർ ഹവേലി ശ്രീ വിക്രം ദേവ് ദത്ത് IAS
9 ദാമൻ & ദിയു ശ്രീ വിക്രം ദേവ് ദത്ത് IAS
10 ഡൽഹി അനിൽ ബൈജൽ
11 ഗോവ ശ്രീമതി മൃദുല സിൻഹ
12 ഗുജറാത്ത് ശ്രീ ഓം പ്രകാശ് കൊഹ്‌ലി
13 ഹരിയാന ശ്രീ കപ്താൻ സിംഗ് സോളങ്കി
14 ഹിമാചൽ പ്രദേശ് ശ്രീ ആചാര്യ ദേവവ്രത്
15 ജമ്മു-കശ്മീർ എൻ.എൻ.വൊഹ്റ
16 ജാർഖണ്ഡ് ശ്രിമതി ദ്രൗപദി മുർമു
17 കർണാടകം ശ്രീ വാജുഭായ് വാല
18 കേരളം ശ്രീ.ജസ്റ്റീസ് പളനിസ്വാമി സദാശിവം
19 ലക്ഷദ്വീപ് ശ്രീ വിജയ് കുമാർ IAS
20 മധ്യപ്രദേശ് ശ്രീ ഓം പ്രകാശ് കൊഹ്‌ലി (അധിക ചുമതല)
21 മഹാരാഷ്ട്ര ശ്രീ സി വിദ്യാസാഗർ റാവു
22 മണിപ്പൂർ ഡോ. നജ്മ ഹെപ്ത്തുള്ള
23 മേഘാലയ ശ്രീ വി ഷണ്മുഖനാഥൻ
24 മിസോറം ലഫ്. ജന. നിർഭയ് ശർമ്മ
25 നാഗാലാ‌ൻഡ് ശ്രീ പദ്മനാഭ ബാലകൃഷ്ണ ആചാര്യ
26 ഒഡീഷ ഡോ. എസ് സി ജാമിർ
27 പുതുശ്ശേരി ഡോ. കിരൺ ബേദി
28 പഞ്ചാബ് ശ്രീ വി പി സിംഗ് ബദ്‌നോർ
29 രാജസ്ഥാൻ ശ്രീ കല്യാൺ സിംഗ്
30 സിക്കിം ശ്രീ ശ്രീനിവാസ് ദാദാസാഹേബ് പാട്ടീൽ
31 തമിഴ്‌നാട് സി വിദ്യാസാഗർ റാവു (അധിക ചുമതല)
32 തെലുങ്കാന ശ്രീ ഇ എസ ലക്ഷ്മി നരസിംഹൻ (അധിക ചുമതല)
33 ത്രിപുര ശ്രീ തഥാഗത റോയ്
34 ഉത്തർപ്രദേശ് ശ്രീ റാം നായിക്
35 ഉത്തരാഖണ്ഡ് ഡോ. കൃഷ്ണ കാന്ത് പാൾ
36 പശ്ചിമബംഗാൾ ശ്രീ കേസരി നാഥ് ത്രിപാഠി