എന്റെ ഭാരതം / പ്രധാനമന്ത്രി ക്ഷേമ പദ്ധതികൾ

പ്രധാനമന്ത്രി ക്ഷേമ പദ്ധതികൾ

January 7, 2017
പദ്ധതിയുടെ പേര് നിലവിൽ വന്ന വര്ഷം പദ്ധതി മേഖല നിർവചനം
1 പ്രധാന മന്ത്രി ഉജ്ജ്വല യോജന 2016 ഗ്യാസ് കണക്ഷൻ ദരിദ്രകുടുംബങ്ങളിലെ സ്ത്രീകൾക്ക് എൽ പി ജി കണക്ഷൻ നല്കാൻ ഉദ്ദേശിച്ചുള്ള പദ്ധതി.
1A പ്രധാൻ മന്ത്രി മുദ്ര യോജന 2016 ലഖു സംരംഭ വായ്‌പകൾ പ്രധാൻ മന്ത്രി മുദ്രാ ബാങ്ക് യോജന കോർപറേറ്റ് ഇതര സൂഷ്മ, ലഖു സംരംഭക യൂണിറ്റുകൾക്ക് ലളിതമായ വ്യവസ്ഥയിൽ വായ്‌പ ലഭ്യമാക്കാനുള്ള പദ്ധതിയാണ്. 2016 ൽ പ്രധാനമന്ത്രി പ്രഖ്യാപിച്ച ഈ പദ്ധതി യുവജങ്ങളെ തൊഴിലന്വേഷകർ എന്ന നിലയിൽനിന്ന് തൊഴിൽ നൽകുന്നവർ എന്ന നിലയിൽ വളർത്താൻ ഉദ്ദേശിച്ചുള്ളതാണ്..
1B സ്കിൽ ഇന്ത്യ പ്രോഗ്രാം 2015 തൊഴിൽ നൈപുണ്യ പരിശീലനം 2020 ഓടെ 5 കോടി യുവജനങ്ങൾക്ക് വിവിധ തൊഴിലുകളിൽ പരിശീലനം നൽകി അവരുടെ തൊഴിൽ മാപനവും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതി.
2 അടൽ പെൻഷൻ യോജന 2015 പെൻഷൻ അസംഘടിത വിഭാഗത്തിനുള്ള പെൻഷൻ പദ്ധതി.
3 ദീനദയാൽ ഉപാധ്യായ ഗ്രാമ ജ്യോതി യോജന 2015 ഗ്രാമീണ വെളിച്ച പദ്ധതി ഗ്രാമീണ ഭവനങ്ങളിൽ 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കാനുള്ള ഇന്ത്യ ഗവൺമെന്റ് പദ്ധതി
4 ദീൻ ദയാൽ ഉപാധ്യായ ഗ്രാമീണ കൗസല്യ യോജന 2015 ഗ്രാമ വികസനം ദാരിദ്ര്യ രേഖക്ക് താഴെയുള്ളവരുടെയും പട്ടികജാതി-വര്ഗങ്ങളുടെയും യുവാക്കൾക്ക് നൈപുണ്യ ട്രെയിനിങ് വഴി ലാഭകരമായ തൊഴിലുകൾ സമ്പാദിക്കാനുള്ള ഇന്ത്യ ഗവണ്മെന്റ് പദ്ധതി
5 ഡിജിറ്റൽ ഇന്ത്യ പ്രോഗ്രാം 2015 കമ്പ്യൂട്ടർ നെറ്റ്‌വർക്ക് ശാക്തീകരണം വിവര സാങ്കേതിക വിദ്യയുടെ ആനുകൂല്യങ്ങൾ ജനങ്ങൾക്ക് എത്തിച്ചുകൊടുക്കുന്ന പദ്ധതി. ഗവൺമെന്റ് സേവനങ്ങൾ ഡിജിറ്റൽ ടെക്നോളജി വഴി വേഗത്തിലും മനഃപൂര്വമായ തടസങ്ങൾ കൂടാതെയും ജനങ്ങൾക്ക് കൊടുക്കുക.
6 പ്രധാൻ മന്ത്രി കൗശൽ വികാസ് യോജന 2015 ട്രെയിനിങ്, ശാക്തീകരണം അഫിലിയേറ്റ് സെന്ററുകളിലൂടെ ട്രെയിനിങ് നേടാനും സാമ്പത്തിക പാരിതോഷികം, അംഗീകാരം എന്നിവ നൽകി യുവജനങ്ങൾക്ക് തൊഴിൽ നൈപുണ്യവും തൊഴിലും നേടാനും സഹായിക്കുന്ന പദ്ധതി.
7 പ്രധാൻ മന്ത്രി സുരക്ഷാ ബീമാ യോജന 2015 ഇൻഷുറൻസ്, സാമൂഹ്യസുരക്ഷ 12 രൂപ വാർഷിക പ്രീമിയത്തിൽ അപകട ഇൻഷുറൻസ് പരിരക്ഷ നൽകാനുള്ള പദ്ധതി.
8 പ്രധാൻ മന്ത്രി ജീവൻ ജ്യോതി ബീമാ യോജന 2015 ഇൻഷുറൻസ്, സാമൂഹ്യസുരക്ഷ 330 രൂപ വാർഷിക പ്രീമിയം നൽകി രണ്ടു ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ് നേടാനുള്ള പദ്ധതി.
9 പൈതൃക നഗര വികസന യോജന 2015 നഗര വികസനം രാജ്യത്തിൻറെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം പുഷ്ടിപ്പെടുത്തുന്നതിനുള്ള സ്കീം.
10 സുകന്യാ സമൃദ്ധി യോജന 2015 പെണ്കുഞ്ഞുങ്ങളോട് വിവേചനം കാണിക്കാതിരിക്കാനും കുടുംബത്തിലെ വിഭവങ്ങളും അവസരവും സമ്പാദ്യവും ആൺകുട്ടിക്ക് തുല്യമായി നൽകാനുമുള്ള സ്കീം.
11 സ്മാർട്ട് സിറ്റീസ് മിഷൻ 2015 നഗര വികസനം മെച്ചപ്പെട്ട ജീവിത നിലവാരം ഉറപ്പുവരുത്താൻ മാനവ കേന്ദ്രീകൃത ആസൂത്രണവും നഗര വികസനവും.
12 പ്രധാൻ മന്ത്രി കൃഷി സിഞ്ചായി യോജന 2015 കാർഷിക പുരോഗതി പ്രധാൻ മന്ത്രി കൃഷി സിഞ്ചായി യോജന കൃഷിഭൂമിയുടെ ഉത്പാദനക്ഷമത വർദ്ധിപ്പിക്കുവാനും വിഭവങ്ങളുടെ മെച്ചപ്പെട്ട വിനയോഗത്തിനും ഉദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി 2014 ജൂലൈ 1 ന് പ്രഖ്യാപിച്ച പദ്ധതി. അഞ്ചു വർഷംകൊണ്ട് 500 ബില്യൺ രൂപയാണ് പദ്ധതിക്ക് വകയിരുത്തിയിരിക്കുന്നത്.
13 അടൽ മിഷൻ ഫോർ റെജുവേണഷൻ ആൻഡ് അർബൻ ട്രാൻസ്ഫോർമേഷൻ 2015 നഗര വികസനം മെച്ചപ്പെട്ട ജീവിത നിലവാരം ഉറപ്പുവരുത്താൻ മാനവ കേന്ദ്രീകൃത ആസൂത്രണവും നഗര വികസനവും.
14 പ്രധാന മന്ത്രി ആവാസ് യോജന 2015 ഭവന നിർമാണം പാവപ്പെട്ടവർക്കായുള്ള ഭാവന നിർമാണ പദ്ധതി
15 പ്രധാന മന്ത്രി കൗശൽ വികാസ് യോജന 2015 നൈപുണ്യ വികസനം 2022 ഓടെ 40 കോടി ആളുകൾക്ക് വൈദഗ്ദ്ധ്യ പരിശീലനം നൽകുന്നതിനുള്ള സ്ഥാപന ശേഷി വർധിപ്പിക്കുന്ന പദ്ധതി.
16 മേക്ക് ഇൻ ഇന്ത്യ 2014 ഇൻവെസ്റ്റ്മെന്റ്, വികസനം ഇന്ത്യയിൽ മുതൽമുടക്ക് പ്രോത്സാഹിപ്പിക്കാൻ ഭാരതസർക്കാർ 2014 ൽ തുടങ്ങിയ ഉദ്യമമാണ് മേക്ക് ഇൻ ഇന്ത്യ. ഇന്ത്യൻ കമ്പനികൾ, ബഹുരാഷ്ട്ര കമ്പനികൾ, വിദേശ ഇന്ത്യക്കാർ എന്നിവരെ ലക്ഷ്യമിട്ടാണ് 2014 സെപ്റ്റംബർ 25 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഈ പദ്ധതി പ്രഖ്യാപിച്ചത്. 2015 ൽ 63 ബില്യൺ അമേരിക്കൻ ഡോളറിന്റെ നിക്ഷേപം നടന്നു.
17 സ്വച്ഛ് ഭാരത് അഭിയാൻ 2014 ശുചീകരണം സ്വച്ഛ് ഭാരത് അഭിയാൻ 2014 ഒക്ടോബർ 2ന് പ്രധാന മന്ത്രി നരേന്ദ്ര മോഡി ആരംഭിച്ച ശുചീകരണ പദ്ധതിയാണ്. രാജ്യത്തെ 4041 നഗരങ്ങളും പട്ടണങ്ങളും ജന പങ്കാളിത്തത്തോടെ ശുദ്ധീകരിക്കുന്ന പദ്ധതിയാണ് ഇത്.
18 പ്രധാൻ മന്ത്രി ജൻ ധൻ യോജന 2014 നഗര ഹൗസിങ് ചെലവുകുറഞ്ഞ ബാങ്കിങ് സേവനങ്ങൾ വഴി സാമ്പത്തിക ഉൾക്കൊള്ളിക്കൽ നൽകാനുള്ള ദേശിയ മിഷൻ. സമ്പാദ്യം, ഡെപോസിറ്റ്, പണമയക്കൽ, വായ്‌പ, ഇൻഷുറൻസ്, പെൻഷൻ തുടങ്ങിയ ബാങ്ക് സേവനങ്ങൾ.
19 സൻസദ് ആദർശ് ഗ്രാമ യോജന 2014 സൻസദ് ആദർശ് ഗ്രാം യോജന (SAGY) ഗ്രാമങ്ങളുടെ സമഗ്ര വികസനം ഉദ്ദേശിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച പദ്ധതി. 2014 ഒക്ടോബർ 11 ന് ജയപ്രകാശ് നാരായന്റെ ജന്മദിനത്തിലാണ് ഈ പദ്ധതി ആരംഭിച്ചത്. ഓരോ പാർലിമെന്റ് അംഗത്തിനും വര്ഷം തോറും തന്റെ മണ്ഡലത്തിലെ ഓരോ ഗ്രാമം ഘടനാപരമായി വികസിപ്പിക്കുക, ഗ്രാമങ്ങളുടെ സാമൂഹ്യവും സാംസ്കാരികവുമായ വികസനം, ഗ്രാമ സമൂഹങ്ങളെ വികസനത്തിന് സജ്ജമാക്കൽ എന്നിവ ലക്ഷ്യമിടുന്നു.
20 സാക് ഷം (ആൺകുട്ടികൾക്കുള്ള കൗമാര ശാക്തീകരണ രാജീവ് ഗാന്ധി പദ്ധതി) 2014 ഗ്രാമീണ സ്വയം തൊഴിൽ കൗമാര പ്രായത്തിലുള്ള ആൺകുട്ടികൾക്ക് സ്വാശ്രയബോധം, ലിംഗഅവബോധമുള്ള ഉത്തരവാദമുള്ള പൗരന്മാരാവാനും അവരുടെ സമഗ്ര വികസനവും ഉറപ്പുവരുത്താനുള്ള പദ്ധതി. 11 നും 18 നും ഇടക്കുള്ള സ്കൂളിൽ പോകുന്നതും സ്കൂൾ കഴിഞ്ഞതുമായ ആൺകുട്ടികളെ ടാർഗറ്റ് ചെയ്യുന്നു. 2014-15 കാലത്ത് പദ്ധതിയിൽ 25 കോടി രൂപ വകയിരുത്തി.
21 രാജീവ് ആവാസ് യോജന 2013 കൃഷി എല്ലാ പൗരന്മാർക്കും അടിസ്ഥാന നാഗരിക, സാമൂഹ്യ സൗകര്യങ്ങളും മാന്യമായ താമസ സൗകര്യവും സമത്വ അധിഷ്ഠിതമായി ഉറപ്പു വരുത്താനുള്ള, “ചേരികളില്ലാത്ത ഇന്ത്യ” എന്ന സങ്കൽപം മുന്നോട്ടു വയ്ക്കുന്നു.
22 നാഷണൽ അർബൻ ലൈവ് ലിഹുഡ് മിഷൻ 2013 തെരുവ് കച്ചവടക്കാർ, മറ്റു നഗരങ്ങളിൽ വസിക്കുന്ന ദരിദ്രർ, എന്നിവർക്ക് സാമ്പത്തിക ശാക്തീകരണം സാക്ഷ്യമിടുന്നു. ലാഭകരമായ സ്വയം തൊഴിലുകൾ, വിദഗ്ധ തൊഴിൽ അവസരങ്ങളുടെ വികസനം.
23 ശബള (കൗമാര പ്രായത്തിലുള്ള പെണ്കുട്ടികൾക്കായുള്ള രാജീവ് ഗാന്ധി പദ്ധതി) 2011 സാമ്പത്തിക ഉൾപെടുത്തൽ 11-18 പ്രായത്തിലുള്ള പെൺകുട്ടികളുടെ ആരോഗ്യ, പോഷകാഹാര സ്ഥിതി മെച്ചപ്പെടുത്താനുദ്ദേശിച്ചുള്ള പദ്ധതി. കൗമാരക്കാർക്ക് ഗൃഹപരിപാലനം, ചെറിയ തൊഴിലുകൾ എന്നിവയിൽ പരിശീലനം ഉൾപ്പെടുന്നു. കൗമാരക്കാർക്കായുള്ള പോഷകാഹാര പദ്ധതി (NPAG), കിശോരി ശക്തി യോജന എന്നീ പദ്ധതികൾ ഇതിൽ ലയിപ്പിച്ചു.
24 സ്വാഭിമാൻ 2011 പെൻഷൻ 2012ൽ ബാങ്ക് അക്കൗണ്ട് ഇല്ലാത്ത അഞ്ചുകോടി ആളുകൾക്ക് ബാങ്ക് അക്കൗണ്ടുകൾ ലഭ്യമാക്കാൻ ഉദ്ദേശിച്ചുള്ള പദ്ധതി. 2015ൽ പ്രധാനമന്ത്രി ജൻ ധൻ യോജന പദ്ധതിയായി പുനഃസ്ഥാപിച്ചു.
25 നാഷണൽ റൂറൽ ലൈവ് ലിഹുഡ് മിഷൻ 2011 ഗ്രാമവികസനം സ്വയം സഹായ സംഘങ്ങ(SHGs)ളുടെ സഹായത്താൽ സാമൂഹ്യ ഏകോപനം, ട്രെയിനിങ്, കാര്യക്ഷമത വർധിപ്പിക്കൽ എന്നിവ. വരുമാന വർധനക്കുള്ള ഉപാധികൾ ബാങ്ക് വായ്‌പ വഴി നൽകുക, സബ്‌സിഡി എന്നിവയുടെ സഹായത്താൽ ശാക്തീകരിക്കൽ.
26 ഇന്ദിരാഗാന്ധി മാതൃത്വ സഹയോഗ് യോജന 2010 മാതൃ സുരക്ഷാ കുട്ടികൾക്ക് ജന്മം കൊടുക്കുന്ന 19 വയസിനു മുകളിലുള്ള സ്ത്രീകൾക്ക് ധനസഹായം കൊടുക്കുന്ന പദ്ധതി.
27 പ്രധാനമന്ത്രി ആദർശ ഗ്രാമ യോജന 2010 ഇൻഷുറൻസ് നാലു സംസ്ഥാനങ്ങളിലെ പട്ടിക ജാതിക്കാർക്കായുള്ള സമഗ്ര വികസന പദ്ധതി.
28 സ്വമേധയാ വരുമാനം പ്രഖ്യാപിക്കാനുള്ള പദ്ധതി 2010 നികുതി വരുമാന നികുതി/ സ്വത്തു നികുതി ഇവ അടക്കാത്തവർക്ക് നിലവിലുള്ള റേറ്റിൽ അവ അടച്ച് വരുമാനം വെളിപ്പെടുത്താനുള്ള സ്കീം.
29 ബച്ചത് ലാമ്പ് യോജന 2009 വൈദ്യുതീകരണം വൈദ്യുതി ലഭിക്കാനുള്ള എൽ ഇ ഡി ലാമ്പുകളുടെ വിതരണ പദ്ധതി
30 ഇൻസ്പയർ പ്രോഗ്രാം 2008 ഉന്നതവിദ്യാഭ്യാസം, ഗവേഷണം സയൻസ് വിദ്യാർത്ഥികൾക്ക് പി എച് ഡി, മറ്റു ഗവേഷണ ബിരുദങ്ങൾ എന്നിവ നേടുന്നതിന് ഗ്രാന്റായും സ്കോളർഷിപ്പായും ഫെലോഷിപ്പായും സഹായം നൽകാനുള്ള പദ്ധതി
31 രാഷ്ട്രീയ സ്വാസ്ഥ്യ ബീമാ യോജന 2008 നൈപുണ്യ വികസനം ദരിദ്ര ജനവിഭാഗങ്ങൾ, മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് കീഴിലുള്ള തൊഴിലാളികൾ, വീട്ടുവേലക്കാർ, റിക്ഷാ ചവിട്ടുന്നവർ, നിർമാണ തൊഴിലാളികൾ, മറ്റു സമാന വിഭാഗക്കാർ എന്നിവർക്കുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതി.
32 ഗ്രാമീൺ ഭണ്ഡാരൻ യോജന 2007 കൃഷി കാര്ഷികോല്പന്നങ്ങൾ ശാസ്ത്രീയമായി ശേഖരിക്കുന്നതിനും സ്റ്റോർ ചെയ്യുന്നതിനുമുള്ള കര്ഷകര്ക്കായുള്ള പദ്ധതി. കാർഷിക ഉത്പന്നങ്ങൾ ഗുണ നിലവാരത്തിന്റെ അധിഷ്ടാനത്തിൽ വർഗീകരിക്കുക, സാമാന്യവത്കരിക്കുക, ഗുണനിലവാരം വർധിപ്പിക്കുക ഇവവഴി മാർക്കറ്റ് മൂല്യം വർധിപ്പിക്കുന്നതിന് ലക്ഷ്യമിടുന്നു.
33 രാഷ്ട്രീയ കൃഷി വികാസ് യോജന 2007 ആരോഗ്യം പതിനൊന്നാം പദ്ധതിക്കാലത്ത് കൃഷി, ഇതര മേഖലകളിൽ 4ശതമാനം വാർഷിക വളർച്ച നേടാനുദ്ദേശിച്ചു നടപ്പാക്കിയ പദ്ധതി.
34 ദേശിയ ഭക്ഷ്യ സുരക്ഷാ മിഷൻ 2007 വൈദഗ്ധ്യ വികസനം, ശാക്തീകരണം 2007ൽ ആരംഭിച്ച് 5 വര്ഷം കൊണ്ട് രാജ്യത്തെ ഗോതമ്പ്, നെല്ല്, പയറു വര്ഗങ്ങൾ എന്നിവ സുസ്ഥിര അടിസ്ഥാനത്തിൽ ഉത്പാദിപ്പിച്ചു ഭക്ഷ്യ സുരക്ഷാ നേടുന്നതിന് ഉദ്ദേശിച്ച പദ്ധതി. പരിഷ്കരിച്ച സാങ്കേതിക ജ്ഞാനവും വയൽ മാനേജ്‌മന്റ് സമ്പ്രദായങ്ങളും പ്രയോഗിക്കുന്നതിൽ കർഷകർക്ക് പരിശീലനം കൊടുക്കുന്നതിന് ലക്ഷ്യമിടുന്നു.
35 മഹാത്മാ ഗാന്ധി ദേശിയ ഗ്രാമീണ തൊഴിൽ ഗ്യാരന്റി പദ്ധതി 2006 ഗ്രാമീണ തൊഴിൽ ഗ്രാമീണർക്കുള്ള തൊഴിലുറപ്പ് പദ്ധതി. നൈപുണ്യമില്ലാത്ത പ്രായപൂർത്തിയായ കുടുംബാംഗങ്ങൾക്ക് മിനിമം 100 ദിവസം തൊഴിൽ നിയമപരമായി ഉറപ്പുനൽകുന്ന പദ്ധതി.
36 പൂൾഡ് ഫിനാൻസ് ഡെവലലപ്മെന്റ് ഫണ്ട് സ്കീം 2006 നൈപുണ്യ വികസന പദ്ധതി നഗരങ്ങളിലെ സിവിക് സ്വയംഭരണ സ്ഥാപനങ്ങൾക്ക് അവരുടെ കട ലഭ്യത മാപനം അനുസരിച്ച ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് വികസന വായ്‌പകൾ എടുക്കുവാൻ സഹായിക്കുന്ന പദ്ധതി. സ്വയംഭരണ സ്ഥാപനങ്ങൾ അടിസ്ഥാന സൗകര്യ വികസനത്തിന് ഈ ഫണ്ട് വിനയോഗിക്കേണ്ടതാണ്.
37 ജനനി സുരക്ഷാ യോജന 2005 മാതൃസംരക്ഷണം വീട്ടിലോ മറ്റു ആരോഗ്യ കേന്ദ്രത്തിന്റെ വിദഗ്ധ സഹായത്തോടെ കുട്ടിക്ക് ജന്മം നൽകുന്ന ഗർഭിണികളായ സ്ത്രീകൾക്കുള്ള ഒറ്റ തവണ സാമ്പത്തിക സഹായം
38 ജവാഹർലാൽ നെഹ്‌റു ദേശിയ നഗര പുനർനവീകരണ പദ്ധതി (JnNURM) 2005 നഗര വികസനം നഗരങ്ങളിൽ അടിസ്ഥാന സൗകര്യവും ജീവിത നിലവാരവും പരിഷ്കരിക്കുന്നതിനുള്ള പദ്ധതി. അടൽ മിഷൻ ഫോർ റെജുവേണഷൻ ആൻഡ് അർബൻ ട്രാൻസ്‍ഫൊർമിഷൻ പദ്ധതിയായി പുനർ നാമകരണം ചെയ്തു.
39 ലൈവ്സ്റ്റോക്ക് ഇൻഷുറൻസ് സ്‌കീം 2005 വിദ്യാഭ്യാസം കന്നുകാലി ഇൻഷുറൻസ്, മൃഗ ഉൽപ്പന്നങ്ങൾക്ക് ഗുണനിലവാരാം ഉറപ്പുവരുത്തൽ എന്നിവക്കുള്ള പദ്ധതി.
40 രാജീവ് ഗാന്ധി ഗ്രാമീൺ വൈദ്യുതീകരൻ യോജന 2005 ഇൻഷുറൻസ് ഗ്രാമീണ ഭാവനങ്ങൾക്ക് വൈദ്യുതി നൽകാനുള്ള ‘ഗ്രാമീണ വൈദ്യുതി അടിസ്ഥാനസൗകര്യ-ഭാവന വൈദ്യുതീകരണ പദ്ധതി.
41 കസ്തുർബാ ഗാന്ധി ബാലികാ വിദ്യാലയ 2004 വിദ്യാഭ്യാസം പട്ടികജാതി, വർഗ, ഒബിസി, ന്യൂനപക്ഷ സമുദായങ്ങളിലെ ദാരിദ്ര്യരേഖക്ക് താഴെയുള്ള പെൺകുട്ടികൾക്ക് റെസിഡൻഷ്യൽ സ്കൂളുകളിൽ പഠിക്കാൻ സഹായം നൽകുന്ന പദ്ധതി.
42 സ്വാവലംബൻ നാഷണൽ പെൻഷൻ സ്കീം 2004 പെൻഷൻ അസംഘടിത മേഖലയിലുള്ള തൊഴിലാളികൾക്ക് പെൻഷൻ പദ്ധതി. നിയമപരമായ പെൻഷൻ പദ്ധതിയിലൊന്നും അംഗമല്ലാത്ത ഏതൊരാൾക്കും പ്രതിവർഷം 1000 രൂപ മുതൽ 12000 രൂപവരെ അടച്ച് പദ്ധതിയിൽ ചേരാം. കേന്ദ്രഗവര്മെന്റ് വര്ഷം തോറും 1000 രൂപവീതം പദ്ധതിയിലേക്ക് നൽകും.
43 ദീനദയാൽ വികലാംഗ പുനരധിവാസ പദ്ധതി 2003 സാമൂഹ്യനീതി അംഗവൈകല്യമുള്ളവർക്കുവേണ്ടിയുള്ള പദ്ധതി. ശാക്തീകരണവും തുല്യ അവസരങ്ങളും സാമൂഹ്യനീതിയും ലഭ്യമാക്കുന്നതിന് ലക്ഷ്യമിടുന്നു.
44 സമ്പൂർണ ഗ്രാമീണ റോസ്‌ഗർ യോജന 2001 ഗ്രാമീണ തൊഴിൽ ഗ്രാമങ്ങളിൽ സ്ഥായിയായ പൊതു ആസ്തികളുടെ ഉത്പാദനം, അധിക വേതനവും ഭക്ഷ്യ സുരക്ഷയും എന്നിവ ഉദ്ദേശിച്ചുള്ള പദ്ധതി.
45 പ്രധാൻ മന്ത്രി ഗ്രാമ സഡക് യോജന 2000 ഗ്രാമീണ വൈദ്യുതീകരണം ഒറ്റപ്പെട്ട ഗ്രാമങ്ങളിലേക്ക് സ്ഥായിയായ റോഡ് നിർമിക്കുന്ന പദ്ധതി.
46 അന്ത്യോദയ അന്ന യോജന 2000 പൊതുവിതരണം ബിപിഎൽ കുടുംബങ്ങളില്പെട്ട ഒരുകോടി അതീവ ദരിദ്രരായ ആളുകൾക്ക് സൗജന്യ പൊതു ഭക്ഷ്യ വിതരണത്തിന് കീഴിൽ കൊണ്ടുവരുന്ന പദ്ധതി. അന്ത്യോദയ കുടുംബങ്ങളെ നിർണയിച്ച് അവർക്ക് അന്ത്യോദയ റേഷൻ കാർഡ് നൽകുന്നു. 2003 ലും 2004 ലും ഈ പദ്ധതി 50 ലക്ഷം ആളുകളെ അധികമായി ഉൾപ്പെടുത്തി വികസിപ്പിച്ചു.
47 കിഷോർ വൈഗ്യാനിക് പ്രോസ്താൻ യോജന 1999 ഉന്നത വിദ്യാഭ്യാസം അടിസ്ഥാന ശാസ്ത്രം, എഞ്ചിനീയറിംഗ്,മെഡിസിൻ എന്നിവയിൽ ഗവേഷണം നടത്തുന്നതിനുള്ള സ്കോളർഷിപ്പ് പദ്ധതി.
48 ഉദിശ 1999 ശിശു പരിപാലനം ICDS പ്രവർത്തകർക്കുള്ള പരിശീലന പരിപാടി.
49 റിവൈസ്ഡ് നാഷണൽ ട്യൂബർക്കലോസിസ് കണ്ട്രോൾ പ്രോഗ്രാം 1997 നൈപുണ്യ വികസനം ക്ഷയരോഗ നിവാരണ സംരംഭം
50 സ്കൂൾ കുട്ടികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതി 1995 വിദ്യാഭ്യാസം, ആരോഗ്യം സ്കൂൾ കുട്ടികൾക്ക് സൗജന്യ ഉച്ച ഭക്ഷണം നൽകുന്ന പദ്ധതി.
51 നമാമി ഗംഗ പദ്ധതി 1995 ഗംഗ ശുദ്ധീകരണം ഗംഗാ നദി സമഗ്രമായി ശുദ്ധീകരിക്കുന്നതിനുള്ള ഇന്റഗ്രേറ്റഡ് പദ്ധതി
52 നാഷണൽ സോഷ്യൽ അസിസ്റ്റൻസ് സ്കീം 1995 മാതൃകാ ഗ്രാമം തൊഴിലില്ലായ്മ, വാർദ്ധക്യം, രോഗം, അവശത എന്നിവയുള്ളവർക്കുള്ള സാമൂഹ്യ സുരക്ഷ
53 പാർലമെന്റ് അംഗങ്ങൾക്കുള്ള പ്രാദേശിക വികസന പദ്ധതി 1993 ഓരോ എം പി ക്കും തന്റെ നിയോജക മണ്ഡലത്തിൽ/ സംസ്ഥാനത്ത് വര്ഷം അഞ്ചു കോടി രൂപയുടെ വികസന പരിപാടികൾ നടത്താനല്ല പദ്ധതി. രാജ്യസഭാ എം പി ക്ക് തന്റെ സംസ്ഥാനത്തെ ഏതു സ്ഥലത്തും പദ്ധതി ശുപാർശ ചെയ്യാം.
54 ദേശീയ മത്സ്യത്തൊഴിലാളി ക്ഷേമ പദ്ധതി 1991 കൃഷി മത്സ്യത്തൊഴിലാളികൾക്ക് വീടുവയ്ക്കുന്നതിനും കമ്മ്യൂണിറ്റി ഹാൾ, വിനോദ, പൊതു ഉപയോഗത്തിനുള്ള കെട്ടിടം സ്ഥാപിക്കുന്നതിനും കുടിവെള്ളത്തിനായി കുഴൽ കിണർ സ്ഥാപിക്കുന്നതിനുമുള്ള പദ്ധതി.
55 ദേശീയ സാക്ഷരതാ മിഷൻ പദ്ധതി 1988 വിദ്യാഭ്യാസം 15-35 വയസിനിടക്കുള്ള 80 ദശലക്ഷം ആളുകളെ സാക്ഷരരാക്കുവാനുള്ള പദ്ധതി.
56 നാഷണൽ ചൈൽഡ് ലേബർ പ്രോജെക്ടസ് (NCLP) 1987 2010 ഓടെ അപകടസാധ്യതയുള്ള വ്യവസായങ്ങളിൽ നിന്ന് ബാലവേല പൂർണമായി നിർമാർജനം ചെയ്യുന്ന പദ്ധതി. Child Labour (Prohibition & Regulation) Act, 1986 നിയമത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന എല്ലാ തൊഴിലുകളിൽനിന്നും 14 വയസിന് താഴെ പ്രായമുള്ള എല്ലാ കുട്ടികളെയും മോചിപ്പിക്കാൻ ഈ പദ്ധതി ലക്ഷ്യമിടുന്നു.
57 ഇന്ദിര ആവാസ് യോജന 1985 ഗ്രാമീണ ഭവനനിർമ്മാണം ഗ്രാമീണ ദരിദ്രർക്ക് സഹായം സാമ്പത്തിക നൽകുക വഴി അവർക്ക് വീട് സ്വയം നിർമിക്കുന്നതിന് സഹായിക്കുന്നു.
58 ഇന്റഗ്രേറ്റഡ് റൂറൽ ഡെവലപ്മെന്റ് പ്രോഗ്രാം 1978 ഗ്രാമീണ വികസനം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുള്ള സ്വയം തൊഴിൽ പദ്ധതി സ്വയം സഹായ സംഘങ്ങൾ വഴി നടപ്പാക്കുന്നു. 1999ൽ ഈ പദ്ധതി സ്വർണജയന്തി ഗ്രാമീണ സ്വയംതൊഴിൽ യോജനയുമായി യോജിപ്പിച്ചു.
59 ഇന്റഗ്രേറ്റഡ് ചൈൽഡ് ടെവേലോപ്മെന്റ്റ് സർവീസസ് 1975 ശിശു വികസനം 6 വയസിനു താഴെയുള്ള കുട്ടികൾക്കും അമ്മമാർക്കും പോഷകാഹാരത്തിന്റെ കുറവ് പരിഹരിക്കുന്നതിനുള്ള പദ്ധതി.
60 നാഷണൽ സർവീസ് സ്കീം 1969 സാമൂഹ്യ സേവനത്തിലൂടെ വ്യക്തിത്വ വികസനം ലക്ഷ്യമിടുന്നു.
61 സെൻട്രൽ ഗവണ്മെന്റ് ഹെൽത്ത് സ്കീം 1954 ആരോഗ്യം കേന്ദ്രഗവൺമെന്റ് ജീവനക്കാർക്കുള്ള ആരോഗ്യ-മെഡിക്കൽ സുരക്ഷാ പദ്ധതി