കൊൽക്കത്ത ഭൂപടം

പശ്ചിമ ബംഗാൾ സംസ്ഥാനത്തിന്റെ തലസ്ഥാനമായ കൊൽക്കത്ത ഇന്ത്യയിലെ ഒരു പ്രധാന നഗരമാണ്. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയുടെ തന്ത്ര പ്രധാനമായ നഗരമായി വളർന്ന പൂർവ ഇന്ത്യയിലെ ഈ നഗരത്തെ ആനന്ദത്തിന്റെ നഗരമെന്നാണ് കൽക്കത്ത നിവാസികൾ വിളിക്കുന്നത്. കലയുടെയും അറിവിന്റെയും തലസ്ഥാനമായ കൽക്കട്ട പല വിശിഷ്ട വ്യക്ത്തിത്വങ്ങളുടെയും പ്രവർത്തന കേന്ദ്രമാണ്. രബീന്ദ്രനാഥ ടാഗോർ, 'നേതാജി' സുഭാഷ് ചന്ദ്രബോസ്, വിശ്വപ്രസിദ്ധ സിനിമാ പ്രതിഭയായ സത്യജിത് റായ്, അഗതികളുടെ 'അമ്മ മദർ തെരേസ എന്നിവർ ഇതിൽ ചിലർ മാത്രമാണ്.

കൊൽക്കത്ത നഗരം അക്ഷാംശം വടക്ക് 22.82 ഡിഗ്രിയിലും രേഖാംശം കിഴക്ക് 88. 20 ഡിഗ്രിയിലുമായി സ്ഥിതിചെയ്യുന്നു. ഈ നഗരം ഹൂഗ്ലി നദിയുടെ കരയിൽ സമുദ്രനിരപ്പിൽനിന്ന് വെറും 17 അടി ഉയരെ സ്ഥിതിചെയ്യുന്നു. കൊൽക്കത്ത നഗരത്തിന്റെ വിസ്തീർണം 1480 ചതുരശ്ര കിലോമീറ്റർ ആണ്. സുന്ദർബൻ ചതുപ്പുവനം കൊൽക്കത്ത നഗരത്തെയും ബംഗാൾ ഉൾക്കടലിനെയും തമ്മിൽ വേർതിരിക്കുന്നു.