ഇൻഡോർ ഭൂപടം

ഇൻഡോർ ഭൂപടം

ഇൻഡോർ ഭൂപടം

ഇൻഡോർ മധ്യപ്രദേശിന്റെ ഏറ്റവും വലിയ നഗരവും അതിന്റെ സാമ്പത്തിക തലസ്ഥാനവുമാണ്. മാൽവാ പീഠഭൂമിയുടെ ഭാഗമായ ഈ നഗരം തലസ്ഥാനമായ ഭോപാലിൻലിൽനിന്ന് ഏകദേശം 190 കിലോമീറ്റർ തെക്കുപടിഞ്ഞാറു മാറി സ്ഥിതിചെയ്യുന്നു. പ്രശസ്തമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മന്റ് (ഐഐഎം) എന്നിവയുടെ സാന്നിധ്യം ഉള്ള ഏക നഗരമാണ് ഇൻഡോർ. മറാത്തി വംശജരായ നിരവധി ആളുകൾ താമസിക്കുന്ന നഗരമാണ് ഇൻഡോർ. വ്യാവസായികമായി, നിർമാണം, ഷോപ്പിംഗ്, വിനോദം, വിവിധതരം ഭക്ഷണങ്ങൾ, സോഫ്റ്റ്‌വെയർ, ആട്ടോമൊബൈലെ, ഫർമാസ്യുട്ടിക്കൽ, എന്നിവക്ക് പ്രശസ്തമാണ് ഇൻഡോർ.

ഇൻഡോറിലെ വിസ്തൃതിയും ജനസംഖ്യയും

2011 സെൻസസ് പ്രകാരം ഇൻഡോറിലെ ജനസംഖ്യ 1,960,631 ആണ്. 9,718 /km2 ആണ് ജനസാന്ദ്രത. നഗര പരിധി 3,898 ചതുരശ്ര കിലോമീറ്റര് ആണ്.

ഇൻഡോറിലെ ഭൂമിശാസ്ത്രം

സമുദ്രനിരപ്പിൽനിന്നും 553 മീറ്റർ ഉയരത്തിലാണ് ഇൻഡോർ നഗരം സ്ഥിതി ചെയ്യുന്നത്. നഗരത്തിന്റെ ഭൗമ ദിശ അക്ഷാംശം 22°25' വടക്കും രേഖാംശം 75°32' കിഴക്കും ആണ്. ഷിപ്ര നടിയുടെ കൈവഴികളായ ഖാൻ, സരസ്വതി എന്നിവ ഇൻഡോറിലെ പരിസരത്തുകൂടി ഒഴുകുന്നു. പശ്ചിമ മധ്യ പ്രദേശിന്റെ വാണിജ്യ ജീവിതത്തിന്റെ ജീവകേന്ദ്രമാണ് ഇൻഡോർ. ഉഷ്ണകാലം, ശൈത്യകാലം, മൺസൂൺ എന്നീ കാലങ്ങൾ ഇൻഡോറിനുണ്ട്.

ഇൻഡോറിലെ ജനസംഖ്യയും ജനങ്ങളും

ഇൻഡോറിലെ ജനങ്ങളിൽ 52% പുരുഷന്മാരും 48% സ്ത്രീകളുമാണ്. ജനങ്ങളുടെ സാക്ഷരതാ നിലവാരം 2011 കണക്കുപ്രകാരം 87.38% ആണ്; ഇത് ദേശിയ ശരാശരിയായ 74%ക്കാളും വളരെ മുന്നിലാണ്. പുരുഷന്മാരിൽ 91.84%, സ്ത്രീകളിൽ 82.55% എന്നിങ്ങനെ സാക്ഷരരാണ്. പ്രധാന ഭാഷ ഹിന്ദിയാണ്.

ഇൻഡോറിലെ ടൂറിസ്റ്റ് പോയിന്റുകൾ

ഖജരാന (അഹല്യാബായ് ഹോൾക്കർ പണികഴിപ്പിച്ച ക്ഷേത്രം), കാഞ്ച മന്ദിർ (ഗ്ലാസ് ടെംപ്ൾ എന്നറിയപ്പെടുന്ന ഒരു പ്രസിദ്ധ ജൈന ക്ഷേത്രം, ബഡാ ഗണപതി ക്ഷേത്രം, അടൽ ബിഹാരി വാജ്‌പേയ് റീജിയണൽ പാർക്ക് (ഇൻഡോർ റീജിയണൽ പാർക്ക്) ലാൽ ബാഗ് പാലസ്, സെൻട്രൽ മ്യൂസിയം, രാജ്‌വാഡാ (പ്രസിദ്ധമായ കൊട്ടാരം) ബാപ്‌നാ പ്രാറ്ഘിമ, വെങ്കടേഷ് ക്ഷേത്രം, നഖാറലി ആൻഡ് ചോഖി താനി എന്നിവ പ്രധാന ടൂറിസ്റ്റ് പോയിന്റുകളാണ്.