വിവിധ ഇന്ത്യൻ ഭൂപടങ്ങൾ

ഭൂഖണ്ഡങ്ങളുടെ ഭൂപടം (Continents of the World Map)

ലോകത്തിലെ ഭൂഖണ്ഡങ്ങൾ

ഭൂഖണ്ഡങ്ങളുടെ ഭൂപടം (Continents of the World Map)
* Continents of the World Map Malayalam

ലോക ഭൂഘണ്ട ഭൂപടം

ഭൂഖണ്ഡം എന്നതിനർത്ഥം ഭൂമിയിലെ വൻകരയെന്നോ തുടർച്ചയായി വിസ്തൃതിയുള്ള ഭൂപ്രദേശമെന്നോ ആണ്. ഭൂമിശാസ്ത്രപരമായി ഈ ഭൂവിസ്തൃതികൾ ഒന്നിൽനിന്നു വേറിട്ട് നിൽക്കുന്നതാണ്. ഇത്തരം ഏഴു ഖണ്ഡങ്ങൾ ഭൂമിയിലുണ്ട്. യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, ആസ്‌ട്രേലിയ, അന്റാർട്ടിക്ക എന്നിവയാണ് ആ ഖണ്ഡങ്ങൾ.

ഭൂഖണ്ഡങ്ങളുടെ വിഭജനം

വിസ്തീർണത്തിൽ ഏഷ്യയാണ് ഏറ്റവും വലിയ ഭൂഖണ്ഡം. മറ്റു ഭൂഖണ്ഡങ്ങൾ വലിപ്പത്തിൽ യഥാക്രമം ആഫ്രിക്ക, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, അന്റാർട്ടിക്ക, യൂറോപ്പ്, ആസ്‌ട്രേലിയ എന്നിവയാണ്.

ഏഷ്യയെയും ആഫ്രിക്കയെയും തമ്മിൽ സൂയസ് മുനമ്പ് യോജിപ്പിക്കുമ്പോൾ പാനമാ മുനമ്പ് വടക്കേ അമേരിക്കയെയും തെക്കേ അമേരിക്കയെയും തമ്മിൽ യോജിപ്പിക്കുന്നു. ഈ രണ്ടു കരയിടുക്കുകളും വളരെ നേർത്തതാണ്. ഏഷ്യയും യൂറോപ്പും പരസ്പരം യോജിച്ചു കിടക്കുന്നു. ഈ കാരണത്താൽ ചില മാതൃകകൾ യൂറേഷ്യ എന്ന് ഒറ്റ ഭൂഖണ്ഡമായി വിവക്ഷിക്കുന്ന. മറ്റു ഭൂഖണ്ഡങ്ങൾ പരസ്പരം കരയുടെ ബന്ധമില്ലാതെ നിലനിൽക്കുന്നു.

വടക്കേ അമേരിക്കയെയും തെക്കേ അമേരിക്കയെയും വ്യത്യസ്ത ഭൂഖണ്ഡങ്ങളായി കണക്കാക്കുന്നുവെങ്കിലും ചരിത്രത്തിൽ രണ്ടിനെയും ചേർത്ത് അമേരിക്ക എന്ന് വിവക്ഷിച്ചിരുന്നു.