ചെന്നൈ ഭൂപടം (Chennai Malayalam Map)

ചെന്നൈ ഭൂപടം

ചെന്നൈ ഭൂപടം (Chennai Malayalam Map)
* Chennai Map in Malayalam

തമിഴ്‌നാടിന്റെ തലസ്ഥാനവും ബംഗാൾ ഉൾക്കടലിന്റെ കൊറൊമാൻഡൽ തീരത്ത് സ്ഥിതിചെയ്യുന്ന നഗരവുമാണ് ചെന്നൈ. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കാലഘട്ടം മുതൽ സമീപകാലം വരെ മദ്രാസ് എന്ന് പേരായിരുന്ന ചെന്നൈ 1996 ജൂലായ് 17 മുതൽക്കാണ് ചെന്നൈ എന്ന് പുനർ നാമകരണം ചെയ്തത്. ഇന്ത്യൻ നഗരങ്ങളിൽ ജനസംഖ്യയിൽ നാലാം സ്ഥാനത്തുള്ള ചെന്നൈയിൽ 2011 സെൻസസ് അനുസരിച്ച് 7,088,000 ജനങ്ങൾ വസിക്കുന്നു.

ചെന്നൈയുടെ സമ്പന്നമായ സാംസ്‌കാരിക ചരിത്രം ഈ നഗരത്തിന് അനിർവചനീയമായ ആന്തരിക സൗന്ദര്യം നൽകുന്നു. 16-ആം ശതകത്തിൽ പോര്ടുഗിസുകാർ കച്ചവട ബന്ധം സ്ഥാപിക്കുകയും അവരുടെ ഭരണപരവും സൈനികവുമായ സംസ്കാരം പ്രചരിപ്പിക്കുകയും ചെയ്തു. അവരെ തുടർന്ന് ഡച്ചുകാരും പിന്നീട് ഇംഗ്ലീഷുകാരും ആധിപത്യം സ്ഥാപിച്ചു. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പ്രമാദമായ അധികാത്തിന്റെ പ്രതീകമായി സ്ഥാപിച്ച സെന്റ് ജോർജ് കോട്ട തെക്കേ ഇന്ത്യ മുഴുവന്റെയും ഭരണത്തിന്റെ സിരാകേന്ദ്രമായി മാറി.

സ്വതന്ത്ര ഇന്ത്യയിൽ ചെന്നൈ ഒരു പ്രധാന സാമ്പത്തിക ഹബ്ബായി വികസിച്ചു. ഓട്ടോമൊബൈൽ, മാനുഫാക് ച്ചറിങ്, കമ്പ്യൂട്ടർ ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ സേവനങ്ങൾ, പെട്രോകെമിക്കൽ, ധനകാര്യ സ്ഥാപനങ്ങൾ, എന്നിവയും ഘന വ്യവസായങ്ങളും ചെന്നൈയിൽ വളർന്നുവന്നു.

ചെന്നൈയിൽ നിരവധി ടൂറിസ്റ്റ് - പിക്‌നിക് പോയിന്റുകളുണ്ട്. ഇന്ത്യയിലെത്തുന്ന വിദേശ ടൂറിസ്റ്റുകളുടെയും ആഭ്യന്തര വിനോദ സഞ്ചാരികളുടെയും ഒരു പ്രധാന ആകർഷണ കേന്ദ്രമാണ് ചെന്നൈ. മറീന ബീച്ച്, കാപാലീശ്വരർ ക്ഷേത്രം, സാൻതോമ് ബസലിക്ക, പാർത്ഥസാരഥി ക്ഷേത്രം, അറിങ്ജർ അണ്ണാ സുവോളോജിക്കൽ പാർക്ക്, മാരുടേശ്വർ ക്ഷേത്രം, അഷ്ടലക്ഷ്മി കോവിൽ, ഫോർട്ട് സെന്റ് ജോർജ്, വിവേകാനന്ദർ ഇല്ലം, ഗവൺമെന്റ് മ്യൂസിയം, ഗുണ്ടി നാഷണൽ പാർക്ക്, കോവർലോങ്, സെന്റ് തോമസ് മൌണ്ട്, എലിയട്ട് ബീച്ച്, ഇങ്ങനെ നിരവധി സഞ്ചാരി ആകർഷണ കേന്ദ്രങ്ങളുണ്ട് ചെന്നൈയിൽ.

ഇവക്കു പുറമെ ചെന്നൈയിൽ നിന്ന് അധികം ദൂരെയല്ലാതെ സഞ്ചാരികളുടെ പ്രിയങ്കരമായ നിരവധി മറ്റു സ്ഥലങ്ങളുണ്ട്. മഹാബലിപുരം, പുലിക്കറ്റ്, കാഞ്ചീപുരം, തിരുപ്പതി, വെല്ലൂർ, പോണ്ടിച്ചേരി, നെല്ലൂർ, യേലഗിരി എന്നിവയാണ്.

ചെന്നൈയിലെ പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസ്

  • അണ്ണാ യൂണിവേഴ്സിറ്റി

  • കോളേജ് ഓഫ് എഞ്ചിനീയറിംഗ്, ഗുണ്ടി

  • സെൻട്രൽ ലെതർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്

  • സ്ട്രക്ച്ചറൽ എഞ്ചിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്

  • ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റി

ചെന്നൈയിലെ പ്രധാന പുണ്യസ്ഥലങ്ങൾ/ തീർത്ഥാടന കേന്ദ്രങ്ങൾ

  • പാർത്ഥസാരഥി ക്ഷേത്രം

  • വടപളനി ക്ഷേത്രം

  • മക്ക മസ്ജിദ്

  • ഗ്രാൻഡ് മോസ്ക്

  • തൗസന്റ് ലൈറ്റ്‌സ് മോസ്‌ക്

  • അർമേനിയൻ ചർച്ച്

  • സാന്തോം കത്തീഡ്രൽ

  • സെന്റ് മേരി'സ് ചർച്ച്