ബെംഗളൂരു ഭൂപടം

ബെംഗളൂരു ഭൂപടം

ബെംഗളൂരു ഭൂപടം
* Bengaluru City Map in Malayalam

ബെംഗളൂരു (മുൻപ് ബാംഗ്ലൂർ) കർണാടകം സംസ്ഥാനത്തിന്റെ തലസ്ഥാനവും ഇന്ത്യയിലെ ഐ ടി വ്യവസായത്തിന്റെ തലസ്ഥാനവുമാണ്. 2011 സെൻസസ് പ്രകാരം 8,443,675 ജനങ്ങൾ പാർക്കുന്ന ബാംഗ്ലൂർ അതിവേഗം വളർന്നു വരുന്ന ഒരു സാമ്പത്തിക ഹബ്ബ് ആണ്. കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ വ്യവസായത്തിന്റെ വളർച്ചയോടെ ബെംഗളുരുവിന് 'ഇന്ത്യയുടെ സിലിക്കോൺ തലസ്ഥാനം' എന്ന പേര് കൈവന്നു. പ്രശസ്തമായ പല ഉദ്യാനങ്ങൾ ഉള്ളതുകൊണ്ട് ബാംഗ്ലൂരിനെ 'ഉദ്യാനങ്ങളുടെ നഗരം' എന്നും വിശേഷിപ്പിക്കുന്നു.

ബാംഗളൂരിൽ നിങ്ങൾ സന്ദർശിക്കേണ്ട സ്ഥലങ്ങൾ

ബാംഗ്ലൂർ നഗരത്തിൽ നിരവധി പ്രകൃതി ദൃശ്യങ്ങളും പാർക്കുകളും മറ്റ് ആകർഷണ കേന്ദ്രങ്ങളായ സിനിമാ മൾട്ടിപ്ളെക്സുകൾ, സ്മാരകങ്ങൾ, കെട്ടിടങ്ങൾ എന്നിവയുണ്ട്. നഗരം രാത്രിജീവിതത്തിന് അനുയോജ്യമായ നിരവധി പബ്ബ്കളും ഡിസ്കോകളും ഉണ്ട്.

നിങ്ങൾ ബാംഗ്ലൂർ സന്ദർശിക്കുമ്പോൾ ആവശ്യം ബാംഗ്ലൂരിന്റെ നഗര ഭൂപടം (സിറ്റി മാപ്പ്) കൈയിൽ കരുതുക.

ബംഗളുരുവിലെ ടൂറിസ്റ്റ് ആകർഷണ കേന്ദ്രങ്ങൾ

  • യെലഹങ്ക സാറ്റലൈറ് ടൗൺഷിപ്പ്

  • മഡിവാല ടാങ്ക്

  • ബി ടി എം ലേഔട്ട്

  • ബുൾ ടെംപിൾ (നന്തി ക്ഷേത്രം)

  • ബിയോടെക്‌നിക്കൽ ഗാർഡൻ

  • സെന്റ് ആൻഡ്രൂസ് ചർച്ച്

  • ലാൽ ബാഗ് ഗാർഡൻ

  • കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളം

  • ഗോൾഫ് കോഴ്സ്

  • ടിപ്പു സുൽത്താൻ വേനൽക്കാല പാലസ്

  • ബാംഗ്ലൂർ പാലസ്

  • കുബ്ബൺ പാർക്ക്

  • വാർത്തൂർ കേരേ

  • മായോ ഹാൾ

  • വിധാന സൗധ

  • വെങ്കടപ്പ ആര്ട്ട് ഗാലറി

  • വിശ്വേശ്വരയ്യ ഇൻഡസ്ട്രിയൽ ആൻഡ് ടെക്നോളോജിക്കൽ മ്യൂസിയം

  • ബാംഗ്ലൂർ മ്യൂസിയം

  • കർണാടകം ഹൈക്കോടതി

കഴിഞ്ഞ ദശകങ്ങളിൽ ബാംഗ്ലൂർ തെക്കേ ഇന്ത്യയിലെ ഒരു പ്രധാന വ്യാപാര-വ്യാവസായിക-സാംസ്‌കാരിക കേന്ദ്രമായി വളർന്നു വരുകയായിരുന്നു. രാജ്യത്തെ ഏറ്റവും വേഗത്തിൽ വളരുന്ന ഒരു മെട്രോപൊളിറ്റൻ നഗരമായ ബാംഗ്ലൂർ സോഫ്റ്റ്‌വെയർ കമ്പനികൾ, ഏറോസ്പേസ് എഞ്ചിനീയറിംഗ് ഗവേഷണം, ടെലികോം കമ്പനികൾ, രാജ്യരക്ഷാ സ്ഥാപനങ്ങൾ എന്നിവയുടെ പ്രധാന കേന്ദ്രമായി മാറി. അത്തരം ചില പ്രധാന കേന്ദ്രങ്ങൾ സന്ദർശിക്കുന്നത് സഞ്ചാരികളുടെ കൗതുകമാണ്.

  • ബെംഗളൂരു നഗര പ്രാന്തങ്ങളിലുള്ള ചില പ്രധാന സ്ഥലങ്ങൾ

  • ബെന്നാരഘട്ട ദേശീയോദ്യാനം

  • വണ്ടർ ലാ തീം പാർക്ക്

  • നൃത്യഗ്രഹം

  • മുത്തലായ മടുവു

  • രംഗനാഥ സ്വാമി ക്ഷേത്രം

  • ശിവഗംഗ ഹിൽ

  • ജനപദ ലോക

  • നന്ദി ഹിൽസ് ആൻഡ് നന്ദിദുർഗ

  • അന്തർഗംഗ