ആന്ധ്രപ്രദേശ് ഭൂപടം മലയാളത്തിൽ

ആന്ധ്രപ്രദേശ് ഭൂപടം

ആന്ധ്രപ്രദേശ് ഭൂപടം മലയാളത്തിൽ
*Map of Andhra Pradesh

ആന്ധ്ര പ്രദേശ് ഭൂപടം (Andhra Pradesh Map in Malayalam)

ആന്ധ്രപ്രദേശ് തെക്കേ ഇന്ത്യയിലെ ഒരു പ്രധാന സംസ്ഥാനമാണ്. രാജ്യത്തെ എട്ടാമത്തെ വലിയ സംസ്ഥാനമായ ആന്ധ്രപ്രദേശ് ജനസംഖ്യയിൽ പത്താം സ്ഥാനത്താണ്. തെലുങ്കാന, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, ഒറീസ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ആന്ധ്രപ്രദേഷിൻറെ കിഴക്കേ എലുക ബംഗാൾ ഉൾക്കടലാണ് . പുതുശ്ശേരി കേന്ദ്രഭരണ പ്രദേശത്തിന്റെ ഭാഗമായ യാനം എന്ന കൊച്ചു പ്രദേശവും കിഴക്കുഭാഗത്തു സമുദ്രത്തോടുചേർന്നു സ്ഥിതിചെയ്യുന്നു.

ഹൈദരാബാദ് നഗരം നിലവിൽ ആന്ധ്രപ്രദേശിന്റെയും തെലുങ്കാനയുടെയും സംയുക്ത തലസ്ഥാനമായി വർത്തിക്കുന്നു. ഈ നഗരത്തിന്റെ സാംസ്‌കാരിക പൈതൃകം ലോക പ്രസിദ്ധമാണ്

മറ്റൊരു പ്രധാന നഗരമായ വിജയവാഡ പുരാതന ബുദ്ധ, വൈഷ്ണവ നാഗരികതകൾടെ ചരിത്ര സ്മാരകങ്ങൾ ഇന്നും സംരക്ഷിക്കുന്നു. പുട്ടപർത്തി സായിബാബ ആശ്രമം, തിരുമല ദേവസ്ഥാനം എന്നിവ സംസ്ഥാനത്തെ രണ്ടു പ്രധാന തീർത്ഥാടന കേന്ദ്രങ്ങളാണ്.

ഡെക്കാൻ പീഠഭൂമിയുടെ ഭാഗമായ ആന്ധ്രപ്രദേശ് സംസ്ഥാനത്തിന് 972 കി.മീ. കടൽത്തീരമുണ്ട്. കൃഷ്ണ, ഗോദാവരി എന്നീ രണ്ടു നദികൾ സംസ്ഥാനത്ത് ഒഴുകുന്നു. ബംഗാൾ ഉൾക്കടലിൽ പതിക്കുന്നതിനു മുൻപായി ഈ നദികൾ വളരെയധികം എക്കൽ തുരുത്തുകൾ സൃഷ്ടിക്കുന്നു.

ആന്ധ്രപ്രദേശ് സംസ്ഥാനം ധാതു ലാവണങ്ങളുടെ കലവറയാണ്. രാജ്യത്തെ ഏറ്റവും ഖനിസമ്പത്തുള്ള രണ്ടാമത്തെ സംസ്ഥാനമാണ് ആന്ധ്രപ്രദേശ്. ചുണ്ണാമ്പുകല്ല്, മാംഗനീസ്, ചീനക്കളിമണ്ണ് (china clay), ഡോളമൈറ്റ്, ഇരുമ്പയിര്, കാൽസൈറ്റ്, ക്വാർട്സ്, സിലിക്ക, ഗ്രാനൈറ്റ്, ഗ്രാഫൈറ്റ്, ടൈറ്റാനിയം എന്നിവയാണ് പ്രധാന ഖനി വിഭവങ്ങൾ.

ആന്ധ്രാപ്രദേശിന്റെ പ്രധാനപ്പെട്ട വ്യവസായങ്ങൾ ഇൻഫർമേഷൻ ടെക്നോളജി, ബയോടെക്നോളജി, ഫാർമസ്യുട്ടിക്കൽ, സമുദ്രഗതാഗതം, ഫിഷറീസ്, ഭാക്ഷ്യസംസ്കരണം, കപ്പൽ നിർമാണം എന്നിവയാണ്.

തെലുഗു, ഇംഗ്ലീഷ് എന്നിവ ഔദ്യോഗിക ഭാഷകളും ഉറുദു സഹ ഔദ്യോഗിക ഭാഷയുമാണ്. തമിഴ്, ഒറിയ, മറാത്തി, ഹിന്ദി എന്നീ ഭാഷകൾ വ്യത്യസ്ത ജനവിഭാഗങ്ങൾ സംസാരിക്കുന്നു.

ആന്ധ്രപ്രദേശ് ഭൂപടം


ആന്ധ്രപ്രദേശ് ഭൂപടം സംസ്ഥാനത്തെ പതിമൂന്നു ജില്ലകൾ, പ്രധാന നഗരങ്ങൾ, ജില്ലാ ആസ്ഥാനങ്ങൾ എന്നിവയെപ്പറ്റിയുള്ള വിവരങ്ങൾ നൽകുന്നു.

ആന്ധ്രപ്രദേശ് സംസ്ഥാനത്തെപ്പറ്റിയുള്ള പൊതു വിവരങ്ങൾ താഴെ പട്ടികയിൽ കൊടുത്തിരിക്കുന്നു.

ആന്ധ്രപ്രദേശ് സംസ്ഥാനത്തെ സംബന്ധിക്കുന്ന ചില വിവരങ്ങൾ  
തലസ്ഥാനം ഹൈദരാബാദ് (നിർദിഷ്ട ഭാവി തലസ്ഥാനം - അമരാവതി)
സ്ഥാപിതം 1 നവംബർ, 1956
ഗവർണ്ണർ ESL നരസിംഹൻ
മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു
പ്രധാന ടൂറിസ്റ്റ് സൈറ്റുകൾ ആരാകു വാലി, ബോറ ഗുഹകൾ - വിശാഖപട്ടണം, നാഗാർജുനസാഗറിലെ നാഗാർജുന കൊണ്ട, അമരാവതി, തിരുപ്പതി ശ്രീ വെങ്കിടേശ്വര ക്ഷേത്രം
ഉത്സവങ്ങൾ മകര സംക്രാന്തി, ഉഗാദി, പൊങ്കൽ, ശിവരാത്രി, വിനായക ചതുർഥി
പ്രധാന സംഗീത നൃത്ത കലകൾ ഭാമകല്പം കുച്ചിപ്പുടി, ഡാപ് നൃത്തം
കരകൗശല വിദ്യകൾ കളംകാരി നെയ്ത്തുകൾ, നാകക്ഷി ചെറിയൽ ഗ്രാമ പെയിന്റിംഗ്
ഭാഷകൾ തെലുങ്ക്, ഉറുദു, ഇംഗ്ലീഷ്
സംസ്ഥാനത്തിന്റെ വലിപ്പം 160205 ച.കി.മീ.
ജനസംഖ്യ (2011 സെൻസസ്) 49378 776
ഔദ്യോഗിക മൃഗം : കൃഷ്ണമൃഗം
ഔദ്യോഗിക പക്ഷി ഇന്ത്യൻ റോളർ (പനങ്കാക്ക)
ഔദ്യോഗിക പുഷ്പം വെള്ളാമ്പൽ (കുമുദം)
ഔദ്യോഗിക വൃക്ഷം ആര്യവേപ്പ്
പ്രധാന ധാന്യങ്ങൾ നെല്ല്, ജവാരി, ബാജ്‌റ, കരിമ്പ്, പരുത്തി, എണ്ണ കുരുക്കൾ, മാമ്പഴം, വാഴപ്പഴം
സംസ്ഥാനങ്ങൾ 13

 

ജില്ല തിരിച്ചുള്ള ജനസംഖ്യ കണക്ക്

 

ജില്ല ജില്ലയുടെ കോഡ് വിസ്തീർണം കി.മീ. ആസ്ഥാനം ജനസംഖ്യ സ്ത്രീകൾ പുരുഷന്മാർ
അനന്തപൂർ AN 19130 അനന്തപൂർ 4083315 2018387 2064928
ചിറ്റൂർ CH 15152 ചിറ്റൂർ 4170468 2086963 2083505
ഈസ്റ്റ് ഗോദാവരി EG 10807 കാക്കിനാഡ 5151549 2582130 2569419
ഗുണ്ടൂർ GU 11391 ഗുണ്ടൂർ 4889230 2448102 2441128
കടപ്പ CU 15359 കടപ്പ 2884524 1430388 1454136
കൃഷ്ണ KR 8727 മച്ചിലിപട്ടണം 4529009 2268312 2260697
കുർണൂൽ KU 17658 കുർണൂൽ 4046601 2006500 2040101
നെല്ലൂർ NE 13076 നെല്ലൂർ 2966082 1472828 1493254
പ്രകാശം PR 17626 ഓങ്കോൾ 3392764 1680029 1712735
ശ്രീകാകുളം SR 5837 ശ്രീകാകുളം 2699471 1359041 1340430
വിശാഖപട്ടണം VS 11161 വിശാഖപട്ടണം 4288113 2147241 2140872
വിഴിയനഗരം VZ 6539 വിഴിയനഗരം 2342868 1180955 1161913
വെസ്റ്റ് ഗോദാവരി WG 7742 ഏലൂരു 3934782 1971598 1963184