ആൻഡമാൻ & നിക്കോബാർ ഭൂപടം

ആൻഡമാൻ & നിക്കോബാർ ഭൂപടം

ആൻഡമാൻ & നിക്കോബാർ ഭൂപടം
*Andaman & Nicobar Islands in Malayalam

ആൻഡമാൻ നിക്കോബാർ ദ്വീപുകൾ

ഇന്ത്യയുടെ ഏഴു കേന്ദ്രഭരണ പ്രദേശങ്ങളിൽ ഒന്നാണ് ആൻഡമാൻ & നിക്കോബാർ ദ്വീപ സമൂഹം. പോർട്ട് ബ്ളയർ ആണ് തലസ്ഥാനവും വലിയ പട്ടണവും. ബംഗാൾ ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന 570 വലുതും ചെറുതും തീരെ ചെറുതുമായ ദ്വീപുകളുടെ സമൂഹമാണ് ആൻഡമാൻ നിക്കോബാർ. ഇവയിൽ 38 ദ്വീപുകളിൽ മാത്രമേ സ്ഥിരമായി ജനവാസമുള്ളൂ.

ആൻഡമാൻ ദ്വീപുകൾ എന്നും നിക്കോബാർ ദ്വീപുകൾ എന്നും രണ്ടു സമൂഹങ്ങളായാണ് ആൻഡമാൻ നിക്കോബാർ സ്ഥിതിചെയ്യുന്നത്. ഭൂപടത്തിൽ ഇവയെ തമ്മിൽ വേർതിരിക്കുന്നത് അക്ഷാംശം 10°N രേഖയാണ്. ദ്വീപുകളുടെ കിഴക്ക് ആൻഡമാൻ കടലും പടിഞ്ഞാറ് ബംഗാൾ ഉൾക്കടലും ഇന്ത്യയുടെ ഏറ്റവും തെക്കേ മുനമ്പായ ഇന്ദിര പോയിന്റ് ആൻഡമാൻ-നിക്കോബാറിന്റെ തെക്കേ അറ്റത്തുള്ള ഗ്രേറ്റ് നിക്കോബാർ ദ്വീപിലാണ്. നോർത്ത് ആൻഡമാൻ, സൗത്ത് ആൻഡമാൻ, മിഡ്‌ഡിൽ ആൻഡമാൻ, ലിറ്റിൽ ആൻഡമാൻ എന്നിവയാണ് ആൻഡമാൻ സമൂഹത്തിലുള്ള ദ്വീപുകൾ. ഗ്രേറ്റ് നിക്കോബാർ, നാൻകോവരി, കാർ നിക്കോബാർ, ചൗരാ, കട്ച്ചൽ എന്നിവയാണ് നിക്കോബാറിലെ പ്രധാന ദ്വീപുകൾ. ഏതാണ്ട് 92% വനനിബിഢമായ ആൻഡമാൻ നിക്കോബാർ ഉഷ്ണമേഖലാ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്.

പുരാതന ശിലായുഗ നിലവാരത്തിൽ മാനവ ഗോത്രങ്ങൾ ജീവിക്കുന്ന ലോകത്തിലെ ഏക സ്ഥലമാണ് ആൻഡമാൻ -നിക്കോബാർ ദ്വീപുകൾ. പുറം ലോകവുമായി ബന്ധം സ്ഥാപിക്കാൻ താല്പര്യമില്ലാത്ത ജാവര സമൂഹമാണ് ഇത്.

ആൻഡമാനിൽ ഏറ്റവും ഉയരം കൂടിയ പ്രദേശമായ 732 മീറ്റർ ഉയരമുള്ള സാഡിൽ പീക്, നിക്കോബാറിലെ 642 മീറ്റർ ഉയരമുള്ള മൌണ്ട് തുള്ളിയർ എന്നിവ. ആൻഡമാൻ നിക്കോബാറിന്റെ മൊത്തം വിസ്തൃതി 8249 ചതുരശ്ര കിലോമീറ്ററാണ്. അതിൽ 8211 ചതുരശ്ര കിലോമീറ്ററും വനഭൂമിയോ ഗ്രാമീണ മേഖലയെ ആണ്.

ഇവിടെ അധിവസിക്കുന്ന പ്രധാന ഗോത്ര സമൂഹങ്ങളാണ് ഓങ്ങേ, ജരാവ, സെന്റിനെലേസ് ഗ്രേറ്റ് ആന്ഡമാന്സ്, ഇവിടെ അധിവസിക്കുന്ന പ്രധാന ഗോത്ര സമൂഹങ്ങളാണ് ഓങ്ങേ, ജരാവ, സെന്റിനെലേസ് ഗ്രേറ്റ് ആന്ഡമാനീസ്, നികോബറീസ്, ഷോംപെൻ ട്രൈബുകൾ. ഇവരുടെ പ്രധാന മതവിശ്വാസം അനിമിസം ആണ്. ഈ വിശ്വാസപ്രകാരം ലോകത്ത്‌ സംഭവിക്കുന്ന എല്ലാ കാര്യത്തിനും പാളുഗെ എന്ന ഏക മൂർത്തിയാണ്.