അമൃതസർ ഭൂപടം

അമൃതസർ ഭൂപടം

* Amritsar City Map in Malayalam

അമൃതസർ നഗരം ഇന്ത്യയുടെ വടക്കുപടിഞ്ഞാറ് ഭാഗത്ത് പഞ്ചാബ് സംസ്ഥാനത്താണ്. ഇവിടെനിന്നു പാകിസ്താനിലെ ലാഹോറിലേക്ക് 32 മൈലുകൾ മാത്രമേ ഉള്ളു. പഞ്ചാബിലെ അമൃതസർ ജില്ലയുടെ ഭരണ തലസ്ഥാനമാണ് അമൃതസർ നഗരം. സിഖ് മതത്തിന്റെ വിശുദ്ധ നഗരമാണ് സുവർണ ക്ഷേത്രം സ്ഥിതിചെയ്യുന്ന അമൃതസർ.

ഭൂമിശാസ്ത്രം:

അമൃതസറിന്റെ ഭൗതിക സ്ഥാനം അക്ഷാംശം വടക്ക് 31.63 ഡിഗ്രിക്കും രേഖാംശം കിഴക്ക് 74.87 ഡിഗ്രിക്കും ഇടയിലാണ്. നഗരത്തിന്റെ സമുദ്രനിരപ്പിൽനിന്നുള്ള ശരാശരി ഉയരം 219 മീറ്റർ ആണ്.

സ്ഥിതിവിവര കണക്കുകൾ

  • വിസ്തീർണം 114 ചതുരശ്ര കിലോമീറ്റർ
  • ജനസംഖ്യ :1,500,000 (2001)
  • ഭാഷകൾ: പഞ്ചാബി, ഹിന്ദി, ഇംഗ്ലീഷ്
  • താപനില : വർഷത്തിൽ -3 മുതൽ 47.7 ഡിഗ്രി സെൽഷ്യസ് വരെ താപനില അനുഭവപ്പെടുന്നു
  • ശരാശരി വര്ഷപാതം: 500 മില്ലിമീറ്റർ
  • മതങ്ങൾ :സിഖുമതം, ഹിന്ദുമതം

കാലാവസ്ഥ

അമൃതസറിൽ നവംബറിൽ ആരംഭിക്കുന്ന ശൈത്യകാലം മാർച്ച് വരെ നിലനിൽക്കുന്നു. ഈ കാലത്ത് കൂടിയ താപനില 18 ഡിഗ്രി സെൽഷ്യസിനും കുറഞ്ഞത് -3 ഡിഗ്രിക്കും ഇടയിലാണ്. വേനൽ ഏപ്രിലോടെ ആരംഭിച്ച് ജൂൺ വരെ നീളുന്നു. ഈ കാലത്ത് പരമാവധി ചൂട് 47.7 °C വരെ എത്തുന്നു. ജൂലൈ മുതൽ സെപ്റ്റംബർ വരെ മൺസൂൺ മഴ ലഭിക്കുന്നു. സെപ്റ്റംബർ മുതൽ നവംബർ വരെ ശരത് കാലമാണ്.

ആരാധനാ-തീർത്ഥാടന സ്ഥലങ്ങൾ

അമൃതസറും പരിസരവും നിരവധി മത പുണ്യ സ്ഥലങ്ങളുടെ ഇടമാണ്. നിരവധി തീർത്ഥാടകർ ഇവിടങ്ങൾ സന്ദർശിക്കുന്നു. പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രങ്ങൾ ഇവയാണ്.

ഹർമന്ദിർ സാഹിബ് (സുവർണ ക്ഷേത്രം) ഗുരുദ്വാര സിഖ് വിശ്വാസികളുടെ ലോകത്തെ ഏറ്റവും പരിപാവനമായ പുണ്യസ്ഥലമാണ്. സിഖുമതത്തിന്റെ പ്രഥമ പുണ്യഗ്രന്ധമായ ഗുരു ഗ്രന്ഥ സാഹിബ് ഇവിടെയാണ് സ്ഥാപിച്ചിരിക്കുന്നത്. അഞ്ചാം സിഖ് ഗുരുവായ ഗുരു അർജൻ ദേവ് (1563–1606)ന്റ്റെ മേൽനോട്ടത്തിൽ സംഗ്രഹിച്ച് സ്ഥാപിച്ച ഗ്രന്ഥത്തിൽ സിഖ് വിശ്വാസത്തിന്റെ വിശുദ്ധ സൂക്തങ്ങളും ശ്ലോകങ്ങളുമാണ് ഉള്ളത്.

അകൽ തക്ത് : സുവർണ ക്ഷേത്ര സമുച്ചയത്തിൽ സ്ഥിതിചെയ്യുന്ന അകൽ തക്ത് സിഖ് പുരോഹിത ശ്രെഷ്ഠരുടെ സിംഹാസനമാണ്. ആറാം സിഖ് ഗുരുവായ ഗുരു ഹർഗോബിന്ദ് ആണ് അകൽ തക്ത് നിർമിച്ചത്. സിഖുകാരുടെ പരമാധികാരത്തിന്റെ പ്രതീകമായി ഇത് കണക്കാക്കപ്പെടുന്നു.

തരൺ തരൺ : അമൃതസറിന് സമീപത്തുള്ള ചെറുനഗരമാണ് തരൺ തരൺ. പ്രധാനമായും ഗുരുദ്വാരകളുടെ നഗരമായ ഇവിടെ ഗുരുദ്വാര ശ്രീ തരൺ തരൺ സാഹിബ്, ഗുരുദ്വാര ഗുരു ക ഖുഹ്, ഗുരുദ്വാര ബീബി ഭാനീ ദാ ഖുഹ് എന്നിങ്ങനെ നിരവധി ഗുരുദ്വാരകളുണ്ട്.

മഹാകാളി മന്ദിർ: ജലന്ധർ-രാജഷൻഷി-എയർപോർട്ട് നാഷണൽ ഹൈവേ മജിത ബൈപാസിനു സമീപം സ്ഥിതി ചെയ്യുന്നു. ഈ ക്ഷേത്രത്തിൽ മഹാകാളി, ശ്രീരാമൻ, മാ ദുര്ഗ, ശ്രീ രാധാ കൃഷ്ണൻ, സിന്ധൂരി ഹനുമാൻ, മാ സരസ്വതി, ലക്ഷ്മി നാരായൺ, ശിവ കുടുംബം എന്നീ പ്രതിഷ്ടകളുണ്ട്. ക്ഷേത്രത്തിനു മുകളിൽ ഹനുമാന്റെ വലിയ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

അമൃതസറിൽ പല ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും യൂണിവേഴ്സിറ്റികളും സ്ഥിതിചെയ്യുന്നു.

  • ഗുരു നാനക് ദേവ് യൂണിവേഴ്സിറ്റി
  • ഗവ പോളിടെക്‌നിക്
  • ഡി എ വി കോളേജ് ഫോർ വുമൺ
  • ഖൽസ കോളേജ്
  • ഡി എ വി കോളേജ്
  • ഗവ മെഡിക്കൽ കോളേജ്

 

 

അമൃതസർ നഗരം - വസ്തുതകളും വിവരങ്ങളും
സംസ്ഥാനം പഞ്ചാബ്
ജില്ലാ അമൃതസർ
നിലവിൽ വന്ന വര്ഷം 1577
വിസ്തീർണം 5,056 കി.മീ.
ജനസംഖ്യ 966862 (2011 സെൻസസ് പ്രകാരം)
ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിന് 928 (2011 സെൻസസ് പ്രകാരം)
ഭാഷകൾ പഞ്ചാബി, ഇംഗ്ലീഷ്, ഹിന്ദി, ഉറുദു
സാക്ഷരതാ നിരക്ക് 76.27% (2011 സെൻസസ് പ്രകാരം)
സ്ത്രീ-പുരുഷ അനുപാതം 889/1000
സമയ മേഖല IST (UTC+5:30)
പിൻകോഡ് 143001
എസ് ടി ഡി കോഡ് 183
ഭൗമ സ്ഥാനം അക്ഷാംശം വടക്ക് 31.6400° രേഖാംശം കിഴക്ക് 74.8600°
മതവിശ്വാസം സിഖ്, ഹിന്ദു
ഉത്സവങ്ങൾ വൈശാഖി, ബസന്ത് പഞ്ചമി, ചഹേഹർത്താ സാഹിബ്, ഗുരു പുരബ്, ഹോളി മൊഹല്ല, റാം തീർത്ത ഉത്സവം
യൂണിവേഴ്സിറ്റി ഗുരു നാനാക്ക് ദേവ് യൂണിവേഴ്സിറ്റി
സഹോദര നഗരങ്ങൾ ബിർമിങ്ങാം, ലണ്ടൻ
കായിക സൗകര്യങ്ങൾ ഗാന്ധി സ്പോർട്സ് കോംപ്ലക്സ് കളിക്കളങ്ങൾ
എയർപോർട്ട് ശ്രീ ഗുരു രാംദാസ് ജീ അന്ത്രരാഷ്ട്ര വിമതനേതാവളം
റെയിൽവേ സ്റ്റേഷൻ അമൃതസർ ജംക്ഷൻ, അമൃതസർ സ്റ്റേഷൻ
ടൂറിസ്റ്റ് ആകർഷണങ്ങൾ സുവർണ ക്ഷേത്രം, മഹാരാജാ രഞ്ജിത് സിംഗ് രാംബാഗ്, വാഗാ ബോർഡർ, ജാലിയൻവാലാ ബാഗ്, റാം തീർഥ്,
സമീപ ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഫരീദ്കോട് ഫോർട്ട്, ധര്മശാല, മക് ലോയ്‌ഡ് ഗഞ്ച്, കസൗലി, ജമ്മു, ചണ്ഡീഗഡ്
ശ്രദ്ധേയ വ്യക്തികൾ ഗുരു തേജ് ബഹാദൂർ, മൻമോഹൻ സിംഗ്, സാം മനേക് ഷാ, മദൻലാൽ ധിൻഗ്ര, കൃഷ്ണ കാന്ത്, ഭീഷ്മ സാഹ്നി, ഹൻസ്‌രാജ് ഖന്ന, ദാരാ സിംഗ്, രാജേഷ് ഖന്ന
ദേശിയ പാതകൾ ഗ്രാൻഡ് ട്രങ്ക് റോഡ്, നാഷണൽ ഹൈവേ 1